Kerala

വിവാഹ മോചിതയായ യുവതിയെ പീഡിപ്പിച്ച മുന്‍ ലീഗ് നേതാവ് അറസ്റ്റില്‍

മലപ്പുറം ● വിവാഹ മോചിതയായ യുവതിയെ ഭര്‍ത്താവില്‍ നിന്ന് ജീവനാംശം വാങ്ങി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ലൈംഗിക പീഡനത്തിന് ഇരയാക്കിയ ലീഗ് നേതാവ് അറസ്റ്റില്‍. കോട്ടക്കല്‍ മണ്ഡലം മുസ്ലിം ലീഗ് മുന്‍ വൈസ് പ്രസിഡന്റ് വെണ്ടല്ലൂര്‍ തറക്കല്‍ അലി ഹാജിയാണ് പിടിയിലായത്. മലപ്പുറം കോട്ടക്കല്‍ സ്വദേശിനിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് വളാഞ്ചേരി പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

യുവതിക്ക് ജീവനാംശം വാങ്ങി നല്‍കാമെന്ന് പറഞ്ഞ് ഇയാള്‍ യുവതിയെ വിവിധയിടങ്ങളില്‍ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കോടതി ആവശ്യങ്ങള്‍ക്കെന്നു പറഞ്ഞ് നിരവധി സ്ഥലങ്ങളില്‍ കൊണ്ടുപോയി ഹോട്ടല്‍ മുറികളില്‍ വച്ച് പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതി പറയുന്നു. ഇതിനിടെ മൂന്നുതവണ യുവതി ഗര്‍ഭിണിയായെങ്കിലും പ്രതി നിര്‍ബന്ധിച്ച് ഗര്‍ഛിദ്രം ചെയ്യിപ്പിക്കുകയായിരുന്നു.

ഇതിനിടെ ഭര്‍ത്താവില്‍ നിന്ന് ലഭിച്ച രണ്ട് ലക്ഷം രൂപ അലി ഹാജി തട്ടിയെടുക്കുകയും ചെയ്തു. ഇതോടെ ഇയാളുടെ വഞ്ചന മനസിലാക്കിയ യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button