Oru Nimisham Onnu ShradhikkooFood & CookeryLife StyleHealth & Fitness

ബ്ലഡ് പ്രഷര്‍ കുറയ്ക്കാന്‍ ഇതാ ഒരു ഒറ്റമൂലി

സാധാരണയായ ആരോഗ്യപ്രശ്നങ്ങളില്‍ ഒന്നാണ് ബ്ലഡ് പ്രഷര്‍ (ബി.പി) അഥവാ രക്തസമ്മര്‍ദം. നിസാരമെന്നു കരുതാനാവില്ല, കാരണം ഹൃദയത്തിനു വരെ ഇതു ദോഷം വരുത്തിയേക്കാം.

ബി.പി നിയന്ത്രിയ്ക്കാന്‍ പല വീട്ടുവൈദ്യങ്ങളും നിലവിലുണ്ട്. താഴപ്പറയുന്ന ഈ പാനീയം തയ്യാറാക്കി കുടിച്ചു നോക്കൂ, ഗുണമുണ്ടാകും.

ചേരുവകള്‍

പാല്‍-1 കപ്പ്
വെളുത്തുള്ളി ചതച്ചത്-1 ടീസ്പൂണ്‍
തേന്‍-1 ടീസ്പൂണ്‍

വെളുത്തുള്ളിയിലെ അലിസിന്‍ എന്ന ഘടകം ബി.പി കുറയ്ക്കാന്‍ ഏറെ സഹായകമാണ്. ഇതും പാലിലെ കാല്‍സ്യവും കൂടി ചേരുന്നതു പ്രയോജനം വര്‍ദ്ധിപ്പിയ്ക്കും.

ഇളം ചൂടുള്ള പാലില്‍ വെളുത്തുള്ളി ചതച്ചതു ചേര്‍ക്കണം. ഇതില്‍ വേണമെങ്കില്‍ തേന്‍ ചേര്‍ക്കാം. നിര്‍ബന്ധമില്ല.

ഈ പാനീയം ദിവസവം രണ്ടോ മൂന്നോ നേരം അടുപ്പിച്ച്‌ ഒരാഴ്ച കുടിയ്ക്കുന്നത് ബി.പി കുറയ്ക്കാന്‍ നല്ലതാണ്.

ഇതില്‍ തേന്‍ ചേര്‍ക്കുന്നത് ശരീരത്തിന് ആകെയുള്ള പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കും. ഈ പാനീയം ബി.പി കുറയ്ക്കാന്‍ മാത്രമല്ല, ആകെയുള്ള ആരോഗ്യത്തിനും നല്ലതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button