InternationalNews

നാലു വയസുകാരന്‍ ഗൊറില്ലയുടെ കൂട്ടിലേക്ക് വീണു: കുഞ്ഞിനെ രക്ഷിക്കാൻ ഗൊറില്ലയെ വെടിവെച്ചു കൊന്നു

ഒഹായോ: ഒഹായോയിലുള്ള സിന്‍സിനാറ്റി മൃഗശാലയിൽ 4 വയസുകാരൻ ഗൊറില്ലയുടെ കൂട്ടിൽ വീണു. കുഞ്ഞിനെ രക്ഷിക്കാൻ ഗൊറില്ലയെ വെടിവെച്ച് കൊന്നു. ഏകദേശം 180 കിലോഗ്രാം ഭാരമുള്ള 17 വയസുള്ള ഹറാംബെ എന്ന ഗൊറില്ലയുടെ കൂട്ടിലേക്കാണ് കുട്ടി വീണത്. കുട്ടി കൂട്ടിനകത്തേക്ക് വീണയുടനെ ഗൊറില്ല കുട്ടിയേയും എടുത്ത് കൂടിന്റെ ഒരു മൂലയില്‍ ഇരിപ്പുറപ്പിച്ചു. കുട്ടിയെ ഉപദ്രവിക്കുമെന്ന് തോന്നിയപ്പോഴാണ് വെടിവെച്ചു കൊല്ലാന്‍ മൃഗശാലാ അധികൃതര്‍ തയ്യാറായത്. മയക്കുവെടിവെക്കുന്നത് ഫലപ്രദമാകില്ലെന്ന വിലയിരുത്തലിലാണ് ഗൊറില്ലയെ കൊല്ലാനുള്ള തീരുമാനമെടുത്തത്. 10 മിനിറ്റ് നേരത്തെ വെടിവയ്പ്പിനു ഒടുവിലാണ് ഗൊറില്ലയെ കൊന്നത്.

 

Tags

Post Your Comments


Back to top button
Close
Close