NewsInternationalGulf

ദുബായിലെ പലവ്യഞ്ജന കടകള്‍ക്ക് പുതിയ നിബന്ധനകള്‍

ദുബായ്: എമിറേറ്റിലെ പലവ്യഞ്ജന കടകള്‍ക്ക് ലൈസന്‍സ് വേണമെങ്കില്‍ പുതിയ നിബന്ധനകള്‍ പാലിക്കണമെന്ന് സാമ്പത്തിക വികസന സമിതി. അകത്ത് നിന്നും പുറത്തു നിന്നും നോക്കിയാല്‍ പലവ്യഞ്ജന കടകള്‍ക്ക് രാജ്യാന്തര നിലവാരമുണ്ടാകണമെന്നാണ് പുതിയ വ്യവസ്ഥകളിലൊന്ന്. എല്ലാകടകള്‍ക്കും സമാന സ്വഭാവമുണ്ടായിരിക്കണം. ഇക്കൊല്ലം പകുതിയോടെ പുതിയ നിബന്ധനകള്‍ നിലവില്‍ വരും. എന്നാല്‍ ഇപ്പോള്‍ രാജ്യത്തുളള കടകള്‍ക്ക് പൂര്‍ണമായും പുതിയ ചട്ടങ്ങളിലേക്ക് മാറാന്‍ 2018ന്റെ രണ്ടാം പകുതി വരെ സമയമുണ്ടാകും.

ദുബായിലെ പൊതുജനങ്ങള്‍ക്ക് ചില്ലറ വ്യാപാരരംഗത്ത് ലഭിക്കുന്ന സേവനങ്ങള്‍ മെച്ചപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതിലൂടെ ദുബായിയെ പ്രാദേശിക രാജ്യാന്തര തലങ്ങളില്‍ മികച്ച ഒരു ഷോപ്പിംഗ് കേന്ദ്രമാക്കി മാറ്റാനും അധികൃതര്‍ക്ക് ഉദ്ദേശ്യമുണ്ട്. പുതിയ നിര്‍ദേശ പ്രകാരം അടിസ്ഥാനപരവും പ്രവൃത്തിപരവുമായി പലതും ആവശ്യമുണ്ട്. ലോഗോയിലും മറ്റും ഐക്യരൂപ്യമുണ്ടാകണം. കടകളുടെ നിറങ്ങളും പുറമേയുളള കാഴ്ചയിലും ഇവയ്ക്ക് സമാനതകള്‍ വേണമെന്നും നിബന്ധനയുണ്ട്. ഇതിന് പുറമെ സംഭരണ സ്ഥലത്തിലും പ്രകാശസംവിധാനത്തിലും മറ്റും സമാനതകള്‍ വേണമെന്നും നിര്‍ദേശമുണ്ട്.

ആരോഗ്യവും പൊതുസുരക്ഷയും ഉറപ്പാക്കണമെന്നും ഉത്പന്നങ്ങളുടെ പ്രദര്‍ശനത്തിലും വേര്‍തിരിക്കലിലും പരിശീലനത്തിലും വ്യക്തിശുചിത്വത്തിലും പുകവലിയിലും നിരോധിത വളര്‍ത്ത് മൃഗങ്ങളുടെ കാര്യത്തിലും രാജ്യാന്തര നിലവാരമുണ്ടാകണം. എമിറേറ്റ് കൈവരിച്ചിട്ടുളള പുരോഗതി പച്ചക്കറിപലവ്യഞ്ജന കടകളിലേക്ക് കൂടി വ്യാപിപ്പിക്കുകയാണ് ലക്ഷ്യം. ഇതിന് അനുസരിച്ച് ഇവരുടെ സേവനങ്ങള്‍ മെച്ചപ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button