KeralaNews

അച്ഛനെ ആക്രമിക്കാന്‍ വന്നവരുടെ വെട്ടേറ്റ് രണ്ടാം ക്ലാസുകാരന്‍ ഗുരുതരാവസ്ഥയില്‍

കണ്ണൂര്‍ ● കണ്ണൂര്‍ കാക്കയങ്ങാട് രണ്ടാം ക്ലാസുകാരന് വെട്ടേറ്റു. അച്ഛനെ ആക്രമിക്കാന്‍ വന്ന സംഘത്തിന്റെ വെട്ട് മകന് എല്‍ക്കുകയായിരുന്നു. അങ്ങാടിച്ചാല്‍ സ്വദേശി ബി.ജെ.പി അനുഭാവി രാഹുലിന്റെ മകന്‍ കാര്‍ത്തിക്കിനാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ കാര്‍ത്തിക്കിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവത്തിന്‌ പിന്നില്‍ സി.പി.എം ആണെന്ന് ബി.ജെ.പി ആരോപിച്ചു. അതേസമയം, കുടുംബവഴക്കിനെ തുടര്‍ന്നുണ്ടായ പ്രശ്നങ്ങളാണ് അക്രമത്തിന് പിന്നിലെന്നും പാര്‍ട്ടിയ്ക്ക് ഇതുമായി ബന്ധമില്ലെന്നും സി.പി.എം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button