NewsInternational

വ്യോമാക്രമണം; കുട്ടികളടക്കം 53 മരണം

ആലപ്പോ: സിറിയയിലെ അലപ്പോയില്‍ സര്‍ക്കാര്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ കുട്ടികളടക്കം കുറഞ്ഞത് 53 പേര്‍ കൊല്ലപ്പെട്ടു. ഹെലികോപ്ടറില്‍നിന്ന് സ്‌ഫോടകവസ്തുക്കളും ഷെല്ലുകളും വര്‍ഷിച്ചാണ് സൈന്യം ആക്രമണം നടത്തിയതെന്ന് എസ്.ഒ.എച്ച്.ആര്‍ (സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്റൈറ്റ്‌സ്) പറഞ്ഞു. റഷ്യന്‍ യുദ്ധവിമാനങ്ങളും വ്യോമാക്രമണത്തില്‍ പങ്കെടുത്തു.

അതിനിടെ റാഖയില്‍ ഐ.എസിനെതിരെ സിറിയന്‍ സൈന്യം നിര്‍ണായക മുന്നേറ്റം നടത്തി. 2014 ആഗസ്റ്റിനുശേഷം ഇതാദ്യമായി റാഖ പ്രവിശ്യയില്‍ കടക്കാനായതായി സര്‍ക്കാര്‍ മാധ്യമം അറിയിച്ചു. ഐ.എസിന് കീഴിലുള്ള ഹമ പ്രവിശ്യയിലാണ് റഷ്യന്‍ യുദ്ധവിമാനങ്ങളുടെ പിന്തുണയോടെ സിറിയന്‍ സൈന്യം മുന്നേറിയത്. ഒരു വ്യോമതാവളവും എണ്ണപ്പാടവും സ്ഥിതിചെയ്യുന്ന തബ്ഖയില്‍നിന്ന് 40 കിലോമീറ്റര്‍ മാത്രം ദൂരത്തിലാണ് ഹമ. ആക്രമണത്തില്‍ മൂന്നു കുട്ടികളടക്കം 32 പേര്‍ കൊല്ലപ്പെട്ടെന്നാണ് എസ്.ഒ.എച്ച്.ആര്‍ അറിയിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button