KeralaNewsIndiaInternationalUK

ബാലപീഡനത്തിനു ശിക്ഷിക്കപ്പെട്ട മലയാളി ഇന്ത്യയിലേക്കു കടന്നതായി സൂചന

ലണ്ടന്‍: ഇംഗ്ലണ്ടില്‍ ആറു വയസ്സുകാരനെ തുടര്‍ച്ചയായി പീഡിപ്പിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട മലയാളിയെ പിടികൂടി തിരിച്ചെത്തിക്കാന്‍ രാജ്യാന്തരതലത്തില്‍ തീവ്രശ്രമം ആരംഭിച്ചു. വിചാരണയ്ക്കിടെ മുങ്ങിയ ഇയാള്‍ ഇന്ത്യയിലേക്കു കടന്നതായാണു സൂചന. വിജേഷ് കൂരിയില്‍ (29) എന്ന ബിസിനസ് മാനേജരെയാണു തിരയുന്നത്. ഇയാള്‍ മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി സ്വദേശിയാണെന്നാണു സൂചന. 2010-11 കാലഘട്ടത്തില്‍ വിദ്യാര്‍ഥിയായി എത്തി ഓക്സ്ഫഡ് മേഖലയില്‍ താമസിക്കുമ്പോള്‍ ആണു സംഭവം. അന്ന് ആറു വയസ്സുകാരനായ കുട്ടിയെ വീടിനകത്തു കൊണ്ടുപോയി തുടര്‍ച്ചയായി പീഡിപ്പിക്കുകയായിരുന്നു. ഇക്കാലത്ത് കാര്യം മനസ്സിലാക്കാതിരുന്ന കുട്ടി മുതിര്‍ന്നപ്പോഴാണ് വിവരം ബന്ധപ്പെട്ടവരെ അറിയിച്ചത്.

പഠനത്തിനുശേഷം ഇവിടെത്തന്നെ ജോലി നേടിയ വിജേഷ് കുറ്റം നിഷേധിച്ചിരുന്നു. ജാമ്യത്തിലായിരുന്ന ഇയാള്‍ കഴിഞ്ഞ തിങ്കളാഴ്ച വിചാരണ ആരംഭിക്കാനിരിക്കെ മുങ്ങുകയായിരുന്നു. ഡല്‍ഹി വിമാനത്തിലാണ് ഇയാള്‍ രാജ്യം വിട്ടതെന്നു വ്യക്തമായിട്ടുണ്ട്. വെള്ളിയാഴ്ച ഇയാളുടെ അസാന്നിധ്യത്തില്‍ കോടതി രണ്ടു കേസുകളില്‍ 18 വര്‍ഷം തടവിനു ശിക്ഷിക്കുകയും ചെയ്തു. തുടര്‍ന്നാണ് ഇയാളെ കണ്ടെത്തി തിരിച്ചെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചത്. കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button