Kerala

അവധിയെടുത്ത് വിദേശത്ത് കറങ്ങിയ ഡോക്ടര്‍മാര്‍ക്ക് പണി കിട്ടി

തിരുവനന്തപുരം : അവധിയെടുത്ത് വിദേശത്ത് കറങ്ങിയ ഡോക്ടര്‍മാര്‍ക്ക് പണി കിട്ടി. അവധിയെടുത്ത് വിദേശത്ത് പോയ 31 സര്‍ക്കാര്‍ ഡോക്ടര്‍മാരെ സര്‍വ്വീസില്‍ നിന്ന് പിരിച്ചു വിടാനാണ് സര്‍ക്കാര്‍ തീരുമാനം.

മഴക്കാലത്ത് പകര്‍ച്ച വ്യാധികള്‍ പടരാന്‍ സാധ്യതയുള്ളതിനാല്‍, വിദേശത്തേക്ക് പോയ ഡോക്ടര്‍മാരോട് മടങ്ങിവരാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ചില ഡോക്ടര്‍മാര്‍ മാത്രമാണ് മടങ്ങിവരാന്‍ സന്നദ്ധത അറിച്ചത്. അവധിയെടുത്ത് വിദേശത്തേക്ക് പോവുകയും സര്‍ക്കാര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും മടങ്ങിവരാന്‍ തയാറാവാത്തവരുമായ ഡോക്ടര്‍മാര്‍ക്കെതിരെയാണ് നടപടി.

അതേസമയം പിഎസ്‌സി ലിസ്റ്റില്‍ നിന്നും പരമാവധി ഡോക്ടര്‍മാരെ നിയമിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. വിവിധ വകുപ്പുകളിലെ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മന്ത്രിസഭായോഗം നിര്‍ദേശിച്ചതിനുസരിച്ച് 1070 ഓളം തസ്തികകള്‍ റിപ്പോര്‍ട്ടു ചെയ്തതില്‍ 700 എണ്ണവും ആരോഗ്യവകുപ്പില്‍ നിന്നാണ്. ഇവയില്‍ നിയമന നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button