NewsIndia

ഇന്ത്യയിലെ റെയില്‍വേ സ്റ്റേഷനുകളില്‍ ഇനി ആഡംബര മാളുകളും!!!

ന്യൂഡല്‍ഹി: റെയില്‍വേ സ്റ്റേഷന്‍ വികസനപദ്ധതിയുടെ ഭാഗമായി രാജ്യത്തെ പ്രധാന സ്റ്റേഷനുകള്‍ ആധുനികരീതിയില്‍ നവീകരിക്കാനും വികസിപ്പിക്കാനും ലക്ഷ്യമിട്ട് റെയില്‍വേ ലോകബാങ്കില്‍നിന്ന് 3300 കോടി രൂപ (500 മില്യണ്‍ ഡോളര്‍) വായ്പയെടുക്കുന്നു. രാജ്യത്തെ 403 സ്റ്റേഷനുകളാണ് ഇതിനായി തെരഞ്ഞെടുത്തിരിക്കുന്നത്. സ്റ്റേഷനോടനുബന്ധിച്ച റെയില്‍വേയുടെ ഭൂമിയില്‍ ഷോപ്പിങ് മാളുകള്‍, തിയറ്റര്‍ സമുച്ചയം, ഓഫിസ് സമുച്ചയം, ഭക്ഷണശാലകള്‍, വിശാലമായ പാര്‍ക്കിങ് എന്നിവ ഉള്‍പ്പെടുത്തിയുള്ള വന്‍ വികസനമാണ്് ലക്ഷ്യമിടുന്നത്. ഏഴുവര്‍ഷത്തിനുശേഷം തിരിച്ചടച്ചാല്‍ മതിയെന്ന വ്യവസ്ഥയില്‍ വായ്പയെടുക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നതെന്ന് റെയില്‍വേ മന്ത്രാലയ ഉദ്യോഗസ്ഥന്‍ അറിയിച്ചു.

സ്റ്റേഷനുകളുടെ വികസനത്തിന് വിദേശ ഏജന്‍സികളുടെ പങ്കാളിത്തം ലഭിക്കാന്‍ അവരുമായും ചര്‍ച്ചനടത്തി വരുകയാണ്. അംബാല, ലുധിയാന സ്റ്റേഷനുകളുടെ പുനര്‍വികസനം ഫ്രഞ്ച് റെയില്‍വേക്ക് കൈമാറിയിട്ടുണ്ട്. മറ്റു ചില സ്റ്റേഷനുകളുടെ കാര്യത്തില്‍ ജര്‍മനി, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളുമായി ചര്‍ച്ച തുടരുകയാണ്. ന്യൂഡല്‍ഹിയെ ലോകനിലവാരത്തിലുള്ള സ്റ്റേഷനാക്കാനാണ് ദക്ഷിണ കൊറിയയുടെ സഹായം തേടുന്നതെന്ന് റെയില്‍വേ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇന്ത്യന്‍ റെയില്‍വേ സ്റ്റേഷന്‍ വികസന കോര്‍പറേഷന്‍ (ഐ.ആര്‍.എസ്.ഡി.സി) നിലവില്‍ എട്ടു സ്റ്റേഷനുകളുടെ വികസനം ഏറ്റെടുത്തിട്ടുണ്ട്. കൂടുതല്‍ സ്റ്റേഷനുകളുടെ വികസനം ഒരേസമയം നടപ്പാക്കുന്നതിന് വ്യത്യസ്ത രീതികളും മാര്‍ഗങ്ങളും ആസൂത്രണം ചെയ്തുവരുകയാണെന്നും ഉദ്യോഗസ്ഥന്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button