KeralaNews

സര്‍ക്കാരിന് ബി.ജെ.പിയുടെ സഹായം വേണ്ട : സി.പി.എം

തിരുവനന്തപുരം: ബി.ജെ.പിയുടെ സഹായം ഇടത് സര്‍ക്കാരിന് വേണ്ടെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എല്‍.ഡി.എഫിന് സഭയില്‍ 91 അംഗങ്ങളുണ്ട്. ശ്രീരാമകൃഷ്ണനോ, മുന്നണിയോ രാജഗോപാലിനോട് വോട്ട് അഭ്യര്‍ത്ഥിച്ചിട്ടില്ലായിരുന്നു.
രാജഗോപാലിന്റെ വോട്ട് കൊണ്ടാണ് പി. ശ്രീരാമകൃഷ്ണന്‍ സ്പീക്കര്‍ ആയിരുന്നതെങ്കില്‍ അന്നുതന്നെ സ്പീക്കര്‍ സ്ഥാനം രാജിവെക്കുമായിരുന്നു എന്നും കോടിയേരി വ്യക്തമാക്കി.
സി.പി.ഐഎമ്മിന് ബിജെപിയുടെ ഒരു സഹായവും ആവശ്യമില്ലെന്ന കാര്യം നാട്ടില്‍ എല്ലാവര്‍ക്കും അറിയാവുന്നതല്ലേ എന്നും അദ്ദേഹം ചോദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button