NewsInternational

ദുബായില്‍ മലയാളി യുവാവ് നൂറോളം പേരില്‍ നിന്നായി കോടികള്‍ മുക്കി

ദുബായ്: ബിസിനസ്സ് ആവശ്യങ്ങള്‍ക്കായും സഹായമായിട്ടും 100 ലധികം പേരില്‍ നിന്നും കോടികള്‍ കൈക്കലാക്കി തൃശൂര്‍ സ്വദേശി വഞ്ചിച്ചതായുള്ള പരാതിയുമായി ഒരുകൂട്ടം ആളുകള്‍ ദുബായിലെ മാധ്യമ പ്രവര്‍ത്തകരെ സമീപിച്ചു. ഏതാനും ദിവസത്തിനകം പണം തിരികെ നല്‍കാം എന്ന് പറഞ്ഞ് പലരില്‍ നിന്നും കോടികള്‍ ഇയാള്‍ കൈക്കലാക്കിയാതായാണ് ഇവര്‍ ആരോപിക്കുന്നത്. എന്നാല്‍ ഒരു വ്യക്തിക്ക് ഇത്രയും അധികം തുക എങ്ങിനെ നല്‍കി എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാന്‍ പരാതിക്കാര്‍ക്കായില്ല. വഞ്ചിക്കപ്പെട്ടവരില്‍ ഏതാനും സ്ത്രീകളും ഉള്‍പ്പെട്ടിട്ടുണ്ട്.

പണം തിരികെ ലഭിക്കുന്നതിനായി ചിലര്‍ക്ക് ലഭിച്ച ചെക്കുകള്‍ പലതും അക്കൗണ്ടില്‍ പണം ഇല്ലാതെ മടങ്ങിയപ്പോഴാണ് തങ്ങള്‍ ചതി മനസ്സിലാക്കുന്നതെന്ന് ഇവര്‍ പറയുന്നു. സമര്‍ത്ഥമായി ആളുകളില്‍ നിന്ന് പണം വാങ്ങിച്ചെടുക്കുവാനുള്ള അപാര കഴിവിനുടമായാണ് ത്യശ്ശൂര്‍ സ്വദേശിയായ യുവാവെന്നും ഇവര്‍ വ്യക്തമാക്കി.

കൂട്ടത്തില്‍ ഒരാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അജ്മാന്‍ പോലീസിന്റെ പിടിയിലാണ് കുറ്റം ആരോപിക്കപ്പെട്ട വ്യക്തി. തങ്ങള്‍ നല്‍കിയ പണം എന്തു ചെയ്തു എന്ന ചോദ്യത്തിന് യാതൊരു മറുപടിയും പറയാതെ ജയിലില്‍ കഴിയുകയാണ് ഇയാളെന്നാണ് ചതിയില്‍പ്പെട്ടവര്‍ പറയുന്നത്.
നാട്ടില്‍ ഇയാളുടെ വീട്ടില്‍ ചെന്നപ്പോള്‍ ഇദ്ദേഹത്തിന്റെ പിതാവിന്റെ നേത്യത്ത്വത്തില്‍ ഒരു പറ്റം ഗുണ്ടകളാണ് തങ്ങളെ വരവേറ്റതെന്ന് അയല്‍വാസി കൂടിയായ ഒരാള്‍ പറഞ്ഞു. യു.എ.ഇ ഗവണ്‍മെന്റിനും കേരള സര്‍ക്കാറിനും പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് വഞ്ചിക്കപ്പെട്ടവര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button