KeralaNews

മരുന്ന് വില വീണ്ടും കുറയുന്നു; പുതുക്കിയ വില അറിയാം

മലപ്പുറം: ജീവൻ രക്ഷാമരുന്നുകളിലേതടക്കം 33 ഔഷധരാസമൂലകങ്ങളുടെ വില കുറച്ച് ഉത്തരവായി. കിടത്തിചികിത്സയിൽ അനിവാര്യമായ 31 തരം ഐ.വി ഫ്ലൂയിഡുകളെ വില നിയന്ത്രണത്തിൽ കൊണ്ടുവന്നിട്ടുമുണ്ട്. ഏപ്രിലിൽ വില കുറച്ച മരുന്നുകളുടെ വില വീണ്ടും കുറയ്ക്കുന്നുണ്ട്.

രക്താർബുദ ചികിത്സയിൽ ഉപയോഗിക്കുന്ന ഇമാറ്റിനിബ് 400 എം.ജി ഗുളികക്ക് 2015 ഏപ്രിലിൽ 296.27 രൂപയായിരുന്നു വില. ഈ ഏപ്രിലിൽ 288.24 ആയി. ഇനിയിത് 213.32 ആകും.

പാരസെറ്റാമോൾ 500 എം.ജിക്ക് ഒരെണ്ണത്തിന് 83 പൈസയായി.പ്രമേഹത്തിനുള്ള മെറ്റ്ഫോർമിൻ 500 എം.ജിക്ക് ഗുളികയോന്നിന് 1.72 ആയിരുന്നു വില. ഇത് രണ്ടു തവണയായി കുറഞ്ഞ് 1.39 രൂപയിലെത്തി.

വില കുറഞ്ഞ മരുന്നുകളും പുതിയ വിലയും ഇപ്രകാരം :

1 . ഡൈക്ളോഫെനക് 50 എം.ജി ( 1.77)
2. സെട്രിസിൻ 10 എം.ജി (1.53)
3. അമോക്സിലിൻ 250 എം.ജി (2.05)
4. ഫ്ലൂക്കോനസോൾ 150 എം.ജി (10.99)
5. പ്രോപ്പനോൾ 40 എം.ജി (2.59)
6. ഒൻഡൻസെട്രോൺ 4 എം. ജി (5.43)
7.ഫിനോബാർബിടോൺ 60 എം .ജി (1.64)
8. സെഫ്ട്രിയക്സോൻ 250 എം.ജി (22.90)
9. അസത്തിയോപ്രിൻ 50 എം.ജി (9.02)
10 . പന്റൊപ്രസോൾ 40 എം.ജി (41.32 )

shortlink

Related Articles

Post Your Comments

Related Articles


Back to top button