KeralaNews

ജിഷയുടെ കൊലപാതകിയെന്ന പേരില്‍ ചിത്രം; തസ്ലിക്കിനെ സിനിമയില്‍ നിന്നും പുറത്താക്കി

കൊച്ചി: ജിഷയുടെ കൊലായാളിയെന്ന പേരില്‍ ചിത്രം പ്രചരിക്കപ്പെട്ട തസ്ലിക്കിനെ അഭിനയിച്ചു കൊണ്ടിരുന്ന സിനിമയില്‍ നിന്നും പുറത്താക്കി. ഫേസ്ബുക്കിലൂടെ തസ്ലിക് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കുടുംബവും കുട്ടിയുമായ ശേഷം അഷ്ടിക്കു വക തേടിയാണ് മറ്റ് ജോലികള്‍ കണ്ടെത്തിയിരുന്നത്. ജിഷയുടെ കൊലയാളിയെന്ന രീതിയില്‍ ചിത്രം പ്രചരിക്കപ്പെട്ടതോടെ അഭിനയിച്ചു കൊണ്ടിരുന്ന ചിത്രത്തില്‍ നിന്നും പുറത്താക്കി.സാമൂഹിക പ്രതിബദ്ധത തെളിയിച്ചവര്‍ക്കെല്ലാം നന്ദി രേഖപെടുത്തുന്നു എന്ന് പറഞ്ഞാണ് തസ്ലിക് പോസ്റ്റ്‌ അവസാനിപ്പിച്ചിരിക്കുന്നത്.

തസ്ളിക്കിന്റെ ഫേസ്ബുക്ക്‌ പോസ്റ്റിന്റെ പൂർണരൂപം ;

ചിലർ അവരുടെ സാമൂഹിക പ്രതിബദ്ധത തെളിയിച്ചു. പാമ്പ് കടിച്ച ശേഷം ഇടിമിന്നലേറ്റ് ചാവനേ എന്ന് പോലും മുഖ പുസ്തകത്തിൽ ഇരുന്ന് പ്രാര്തിച്ചവർ ഉണ്ട് എന്ന് ചില കമന്റുകളിലൂടെ വായിച്ചറിയാൻ കഴിഞ്ഞു. പക്ഷെ എന്റെ നഷ്ടങ്ങളുടെ ആരംഭം ആണിത്. ജീവിതത്തിൽ ഒരു അഭിനേതാവ് ആകണം എന്നായിരുന്നു എന്നായിരുന്നു ആഗ്രഹം. അതിനായി ഒരുപാട് കഷ്ടപ്പെട്ടിടുണ്ട്. അതിനിടയിൽ കുടുംബവും കുട്ടിയും ഉള്ളത് കൊണ്ടാണ് അഷ്ടിക്കു വക തേടി മറ്റു ജോലികൾക്കായി പോയിരുന്നത്. അതും നിലച്ച മട്ടാണ്. ഇപ്പോൾ ഇതാ ഞാൻ അഭിനയിച്ചു കൊണ്ടിരിക്കുന്ന സിനിമയിൽ നിന്ന് എന്നെ ഒഴിവാക്കിയതായും അറിയുന്നു. സാമൂഹിക പ്രതിബദ്ധത തെളിയിച്ചവർക്കെല്ലാം എന്റെ നന്ദി രേഖപെടുത്തി കൊള്ളുന്നു.
തസ്ലിക് കെ. വയ്

shortlink

Related Articles

Post Your Comments

Related Articles


Back to top button