Gulf

സൗദിയില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് വന്‍ അപകടം

റിയാദ് : സൗദിയില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് വന്‍ അപകടം. അപകടത്തില്‍ ഇന്ത്യക്കാരടക്കം 15 വിദേശ തൊഴിലാളികള്‍ മരിച്ചു. 30 പേര്‍ക്ക് പരുക്കേറ്റു. ഇവരില്‍ അഞ്ചുപേരുടെ നില ഗുരുതരമാണ്. റമസാന്‍ വ്രതാരംഭ ദിവസമായ തിങ്കള്‍ വൈകിട്ട് ആറോടെ റിയാദ് ഖസീം ഹൈവേയിലായിരുന്നു അപകടം.

ട്രക്കുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് ബസിന് തീ പിടിച്ചതാണ് വന്‍ ദുരന്തത്തിന് കാരണമായത്. ഉടന്‍ സ്ഥലത്തെത്തിയ പൊലീസും സിവില്‍ ഡിഫന്‍സും രക്ഷാപ്രവര്‍ത്തനം നടത്തി. അപകടത്തില്‍പ്പെട്ട ഇന്ത്യക്കാരില്‍ ഏതൊക്കെ സംസ്ഥാനക്കാരുണ്ടെന്ന് തിരിച്ചറിഞ്ഞിട്ടില്ല. പരുക്കേറ്റവരെയെല്ലാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റെഡ് ക്രസന്റ് റിയാദ് റീജിയണ്‍ വക്താവ് അബ്ദുല്ല അല്‍ മുറൈബൈദ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button