Life Style

സോഷ്യല്‍ മീഡിയ ദാമ്പത്യത്തില്‍ വില്ലനാകുന്നത് എങ്ങിനെ ??

ഇന്നത്തെ കാലത്ത് വെള്ളവും ആഹാരവും ഇല്ലെങ്കിലും ആളുകള്‍ ജീവിയ്ക്കും. എന്നാല്‍ മൊബൈല്‍ഫോണും ഇന്റര്‍നെറ്റും ഇല്ലാതെ ഒരു ദിവസം പോയിട്ട് ഒരു മിനിട്ട് പോലും ജീവിയ്ക്കാന്‍ പലര്‍ക്കും കഴിയില്ല. സെല്‍ഫിയും വെല്‍ഫിയുമായി അത്രയേറെ പ്രാധാന്യത്തോടെയാണ് സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും നമ്മള്‍ ആഘോഷങ്ങള്‍ തീര്‍ക്കുന്നത്.

എന്നാല്‍ പലപ്പോഴും നമ്മുടെ ബന്ധങ്ങളില്‍ സോഷ്യല്‍ മീഡിയ ഒരു വില്ലനാകുന്നുണ്ട്. ദാമ്പത്യബന്ധങ്ങളില്‍ പ്രത്യേകിച്ചും. എന്നിട്ടും ഇത്തരം ബന്ധങ്ങള്‍ ഉപേക്ഷിക്കാന്‍ പലരും തയ്യാറാകുന്നില്ല. സോഷ്യല്‍ മീഡിയ എങ്ങനെയെല്ലാം നിങ്ങളുടെ ദാമ്പത്യത്തിലെ വില്ലനാകുന്നു എന്ന് നോക്കാം.

ഭീഷണിയാകുന്ന സുഹൃത്ബന്ധങ്ങള്‍

പലപ്പോഴും നമ്മുടെ ജീവിതത്തിന് ഭീഷണിയാകുന്ന തരത്തിലുള്ള സുഹൃത്ബന്ധങ്ങള്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ജീവിതകാലം മുഴുവനും നമ്മളെ തുറുങ്കിലടയ്ക്കും. അത്തരം സുഹൃത് ബന്ധങ്ങള്‍ ഉപേക്ഷിക്കുന്നത് തന്നെയാണ് നല്ലത്. തുടക്കത്തില്‍ ആ ബന്ധം ഉപേക്ഷിക്കുന്നതില്‍ നിങ്ങള്‍ക്ക് വിഷമം തോന്നുമെങ്കിലും പിന്നീട് ഇത് നല്ലരു തീരുമാനമാകും എന്ന് തോന്നുന്നു.

സ്വകാര്യത അവസാനിപ്പിക്കുക

സോഷ്യല്‍ മീഡിയയിലും മറ്റുമുള്ള സ്വകാര്യത അവസാനിപ്പിക്കാന്‍ ശ്രദ്ധിക്കുക. കാരണം ദമ്പതികള്‍ക്കിടയില്‍ ഒരു കാര്യത്തിലും സ്വകാര്യത ആവശ്യമില്ലെന്നത് തന്നെയാണ് കാര്യം.

റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ്

സോഷ്യല്‍ മീഡിയയില്‍ റിലേഷന്‍ഷിപ്പ് സ്റ്റാറ്റ് മറച്ച് വെയ്ക്കുന്നവരും കുറവല്ല. ഇതും ദമ്പതികള്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. അത്‌കൊണ്ട് തന്നെ പരസ്പരമുള്ള ബന്ധം അഭിമാനത്തോട് കൂടി മറ്റുള്ളവരെ അറിയിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button