NewsGulf

ദുബായിൽ 6 ദിവസം സൗജന്യപാര്‍ക്കിംഗ്

ദുബായ് : ഈദുല്‍ ഫിത്തര്‍ അവധിദിനങ്ങളില്‍ ദുബൈയിലും ഷാര്‍ജയിലും സൗജന്യ പാര്‍ക്കിംഗ്. ജൂലൈ മൂന്ന് മുതല്‍ 8 വരെ ദുബൈയിലെ പെയ്ഡ് പാര്‍ക്കിംഗ് സോണുകൾ ഉൾപ്പെടെ എല്ലാം സൗജന്യ പാര്‍ക്കിംഗ് ആയിരിക്കും. ജൂലൈ ഒന്‍പതിനാണ് നിരക്ക് ഈടാക്കുക. മല്‍സ്യ മാര്‍ക്കറ്റിനെയും മള്‍ട്ടി ലെവല്‍ പാര്‍ക്കിംഗ് ടെര്‍മിനലിനെയും ഇതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

ജൂലൈ 3 മുതല്‍ 8 വരെ കസ്റ്റമര്‍ സര്‍വീസ് സെന്ററുകള്‍ പ്രവര്‍ത്തിക്കില്ല. ജൂലൈ പത്തിനായിരിക്കും ഇവ പതിവുപോലെ പ്രവര്‍ത്തിക്കുക. ജൂലൈ 2 മുതല്‍ 8 വരെ ഷാര്‍ജ മുനിസിപ്പാലിറ്റിയും ഈദ് അവധിദിനങ്ങളില്‍ സൗജന്യ പാര്‍ക്കിംഗ് അനുവദിച്ചിട്ടുണ്ട്. നഗരത്തിലെ എല്ലാ പെയ്ഡ് പാര്‍ക്കിംഗ് സോണുകളും സൗജന്യമായിരിക്കുമെന്നാണ് മുനിസിപ്പാലിറ്റി പ്രഖ്യാപിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button