YouthLife Style

പുഞ്ചിരിച്ചു കൊണ്ട് ഉണരൂ….ഈ ദിവസം മനോഹരമാക്കാം

പുഞ്ചിരി ഏത് രോഗത്തിന്റെയും മരുന്നാണ്. എത്ര നല്ലവനാണെങ്കിലും ചിരിക്കാതിരുന്നാള്‍ ആ വ്യക്തിയെ മറ്റുള്ളവര്‍ ഇഷ്ടപ്പെടാന്‍ സാദ്ധ്യത വളരെ കുറവാണ്. മുഖം മനസിന്റെ കണ്ണാടിയെന്ന് പറയുന്നത് നൂറുശതമാനവും ശരിയാണ്. പുഞ്ചിരിച്ചു കൊണ്ട് ഉണരൂ താനെ നമ്മിലേക്ക് ഒരു പോസിറ്റീവ് എനര്‍ജി വരുന്നത് മനസ്സിലാകും. ആ പോസിറ്റീവ് എനര്‍ജി മറ്റുള്ളവരിലേക്കും നല്‍കാനും നമുക്ക് സാധിക്കും.

ഒരാള്‍ പുഞ്ചിരിക്കുമ്പോള്‍ തന്നോടും മറ്റുള്ളവരോടും പുലര്‍ത്തുന്ന സൗഹൃദത്തിനും വിശാലമായ അര്‍ത്ഥതലങ്ങള്‍ കൈവരിക്കുന്നു. നല്ലൊരു മനസുള്ളവരില്‍ നിന്ന് മാത്രമേ പ്രസന്നതയുള്ള മുഖവും നല്ലൊരു ചിരിയും ഉണ്ടാവുകയൂള്ളൂ. ഒരാളെ കാണുമ്പോള്‍ ആദ്യം നാം ശ്രദ്ധിക്കുന്നത് ആ മുഖമായിരിക്കും. നിറഞ്ഞ ചിരിയും സൗഹൃദവുമാണ് അവിടെയുള്ളതെങ്കില്‍ ഇഷ്ടവും മതിപ്പുമുണ്ടാകുന്നതോടൊപ്പം ഒരു കരുത്തുറ്റ ബന്ധത്തിനും അടിത്തറ പാകാം.

പുഞ്ചിരിയോടെ ദിവസം തുടങ്ങിയാല്‍ അന്നത്തെ ദിവസത്തെ കൂടുതല്‍ മനോഹരമാക്കാം. കൂടെ ഇടപഴകുന്നവര്‍ക്കും നമുക്കും അത് സന്തോഷം പ്രദാനം ചെയ്യും. ചിരി ആയുസ്സ് മാത്രമല്ല സൗന്ദര്യവും വര്‍ദ്ധിപ്പിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button