Kerala

മതസൗഹാര്‍ദ്ദത്തിന്റെ പ്രതീകമായി ഹിന്ദുക്കള്‍ നടത്തുന്ന മോസ്ക്

കൊല്‍ക്കത്ത ● കൊല്‍ക്കത്തയില്‍ ഹിന്ദു ട്രസ്റ്റിന്റെ നേതൃത്വത്തില്‍ നടത്തുന്ന മോസ്ക് മതസൗഹാര്‍ദ്ദത്തിന്റെ പ്രതീകമാകുന്നു. വടക്കന്‍ കൊല്‍ക്കത്തയിലെ ജോരസങ്കോയില്‍ സ്ഥിതി ചെയ്യുന്ന ബംഗാളി ബാബര്‍ മസ്ജിദ് ആണ് ജഗന്നാഥ ട്രസ്റ്റ് എന്ന ഹിന്ദു ട്രസ്റ്റ് നോക്കി നടത്തുന്നത്.

181 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 1835 ല്‍ ബംഗാളി വ്യാപാരിയായ രാജ രാജേന്ദ്ര മുള്ളിക്ക് പണി കഴിപ്പിച്ച മാര്‍ബിള്‍ പാലസിന്റെ ഭാഗമാണ് ഈ മോസ്ക്. ജഗന്നാഥ ക്ഷേത്രവും ഇതിനുള്ളിലുണ്ട്. രാജേന്ദ്ര മുള്ളിക്കിന്റെ മാതാവ്‌ ഹിരമോനി ദാഷി ഒരിക്കല്‍ ജഗന്നാഥ ഭഗവന്‍ അവരുടെ വാതിലിനു പുറത്ത് ഒരു ബാസ്കറ്റില്‍ ഇരിക്കുന്നതും അകത്തേക്ക് കടക്കാന്‍ അനുവാദം ചോദിക്കുന്നതും സ്വപ്നം കാണുകയുണ്ടായി. ഇതേതുടര്‍ന്ന് മാതാവിന്റെ നിര്‍ബന്ധപ്രകാരമാണ് രാജേന്ദ്ര മുള്ളിക്ക് ജഗന്നാഥ ക്ഷേത്രം പണി കഴിപ്പിച്ചത്. ക്ഷേത്രത്തിന്റെ നടത്തിപ്പിനായി ഒരു ട്രസ്റ്റിനും അദ്ദേഹം രൂപം നല്‍കിയിരുന്നു. ഇവിടെ നടത്തി വരുന്ന രഥയാത്ര ഏറെ പ്രശസ്തമാണ്. പ്രദേശവാസികളില്‍ നല്ലൊരു ശതമാനം മുസ്ലിങ്ങള്‍ ആയിരുന്നു. അതിനാല്‍ അവര്‍ക്ക് ആരാധനയ്ക്ക് വേണ്ടിയാണ് രാജേന്ദ്ര മുള്ളിക്ക് കോമ്പൌണ്ടില്‍ തന്നെ മോസ്കും പണി കഴിപ്പിച്ചത്. തുടര്‍ന്ന് തന്റെ ട്രസ്റ്റിനെത്തന്നെ ഏല്‍പ്പിക്കുകയായിരുന്നു. മാര്‍ബിള്‍ പാലസ് ക്യാമ്പസില്‍ രണ്ട് മൂലകളില്‍ മുഖാമുഖമാണ് ക്ഷേത്രവും മോസ്കും സ്ഥിതി ചെയ്യുന്നത്.

ഒരു പക്ഷേ രാജ്യത്ത് ഹിന്ദു ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള ഏക മോസ്കും ഇതായിരിക്കും. മോസ്കില്‍ നമസ്കാരത്തിനും മറ്റു കാര്യങ്ങള്‍ക്കും നേതൃത്വം നല്‍കുന്ന മൗലവി ഹാഫിസ് മൊഹമ്മദ്‌ ഹനീഫിന് വേതനം നല്‍കുന്നതും ട്രസ്റ്റ് തന്നെ.

shortlink

Related Articles

Post Your Comments

Related Articles


Back to top button