Gulf

ഖത്തറില്‍ മലയാളി മുങ്ങി മരിച്ചു

ദോഹ : ഖത്തറില്‍ മലയാളി മുങ്ങി മരിച്ചു. പത്തനം തിട്ട കോഴഞ്ചേരി കുഴിക്കാല ചിറമണ്ണില്‍ തെക്കേതില്‍ തോമസ് ജോണ്‍(46)ആണ് സീലൈന്‍ ബീച്ചില്‍ മുങ്ങി മരിച്ചത്. .ഖത്തറിലെ ക്യു കോണ്‍ ജീവനക്കാരനായിരുന്നു. കുടുംബസമേതം പെരുന്നാള്‍ ആഘോഷത്തിനായി സീലൈന്‍ ബീച്ചിലെത്തിയപ്പോഴായിരുന്നു അപകടം. റാസ്ഗ്യാസില്‍ നിന്നും അടുത്തിടെ വിരമിച്ച എലിസബത്ത് തോമസാണ് ഭാര്യ .മക്കള്‍ സ്റ്റീവ് ജോണ്‍ തോമസ്, ജോയാന്‍മേരി തോമസ്. വക്ര ഹമദ് ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button