Kerala

അവധിക്ക് നാട്ടിലെത്തിയ പ്രവാസി ഭാര്യയെ അടിച്ച് കൊന്നു

കരുനാഗപ്പള്ളി : അവധിയ്ക്ക് നാട്ടിലെത്തിയ പ്രവാസി ഭാര്യയെ അടിച്ച് കൊന്നു. കുലശേഖരപുരം കടത്തൂര്‍ വെട്ടോളിശ്ശേരിയില്‍ അബ്ദുള്‍ സലീമിന്റെ ഭാര്യ സനൂജ (29) ആണ് മരിച്ചത്. സംഭവത്തിന് ശേഷം ഭര്‍ത്താവ് അബ്ദുള്‍ സലീം (32) ഒളിവിലാണ്. അടിയേറ്റ മരിച്ച സനൂജയുടെ മൃതദേഹം കെട്ടിത്തൂക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

റംസാന്‍ ആഘോഷത്തിനായി സനൂജയുടെ വീട്ടില്‍ പോയി മടങ്ങിയെത്തിയ ദമ്പതിമാര്‍ രാത്രി പത്ത് മണിയോടെ വഴക്കിട്ടു. കുട്ടികള്‍ ഉറങ്ങിയ ശേഷമാണ് ഇവര്‍ വഴക്കിട്ടത്. വഴക്കിടിനിടെ സലീം സനൂജയെ അടിയ്ക്കുകയും ഇവര്‍ ബോധരഹിതയാവുകയും ചെയ്തു. തുടര്‍ന്ന് ഏണി ഉപയോഗിച്ച് സനൂജയുടെ മൃതദേഹം വീടിനുള്ളില്‍ കെട്ടിത്തൂക്കാന്‍ ശ്രമിച്ചെങ്കിലും പിന്നീട് ആ ശ്രമം ഉപേക്ഷിച്ചു. ഭാര്യയെ സംശയിച്ചാണ് സലീം നിരന്തരം ഇവരുമായി വഴക്കിട്ടത്. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചത്.

ഇരുവരും സലീമിന്റെ ഒരു ബന്ധു ഇരുവരും വഴക്കിടുന്ന കാര്യം സനൂജയുടെ പിതാവിനെ അറിയിച്ചു. ഇദ്ദേഹം ഉടന്‍ തന്നെ വീട്ടിലെത്തുകയും ചെയ്തു. അപ്പോള്‍ തറയില്‍ കിടക്കുകയായിരുന്നു യുവതിയുടെ മൃതദേഹം. ഉടന്‍ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും യുവതി മരിച്ചതായി സ്ഥിരീകരിച്ചു. ഏഴ് വയസുള്ള ആദിനും ഒരു വയസുള്ള ഫാത്തിമയുമാണ് മക്കള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button