NewsInternational

വിവാഹമോചനത്തിനായി വനിത വിമാനം വിട്ടിറങ്ങി! 500 യാത്രക്കാര്‍ കയറിയ ഫ്‌ളൈറ്റ് വൈകിയത് ഏഴ് മണിക്കൂര്‍

മോസ്‌കോ: ഭര്‍ത്താവില്‍ നിന്നും വിവാഹമോചനം നേടാന്‍ യുവതി വിമാനം വിട്ടിറങ്ങിയപ്പോള്‍ ദുരിതത്തിലായത് അഞ്ഞൂറോളം യാത്രക്കാര്‍. മോസ്‌കോയിലെ വ്‌നുകോവോ വിമാനത്താവളത്തിലാണ് സംഭവം. ടേക്ക് ഓഫിന് തയ്യാറായ വിമാനത്തില്‍ നിന്നും യുവതി ഇറങ്ങിയതിനെ തുടര്‍ന്ന് ഏഴ് മണിക്കൂര്‍ വൈകിയാണ് റോസിയ എയര്‍ലൈന്‍ വിമാനം എയര്‍പോര്‍ട്ടില്‍ നിന്നും പുറപ്പെട്ടത്.
വിമാനം വൈകുന്നതിന്റെ കാരണം തേടിയപ്പോള്‍ യാത്രികയായ 40കാരി വിവാഹമോചനത്തിനായി വിമാനം വിട്ടിറങ്ങിയെന്നാണ് അധികൃതര്‍ നല്‍കിയ മറുപടിയെന്ന് വിമാനത്തിലെ മറ്റൊരു യാത്രി എലെന പറയുന്നു. ദീര്‍ഘദൂര യാത്രയ്ക്ക് ടിക്കറ്റെടുത്തിട്ടുള്ള സ്ത്രീയോട് വിമാനത്തില്‍ നിന്നും ഇറങ്ങരുതെന്ന് നിര്‍ബന്ധിച്ചെങ്കിലും അതൊന്നും അവര്‍ ചെവി കൊണ്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.

‘വിമാനത്തില്‍ പറക്കാനുള്ള മാനസികാവസ്ഥയില്‍ അല്ല ഞാന്‍’ എന്ന് വിമാനമിറങ്ങും മുമ്പ് യാത്രിക പലവട്ടം പറഞ്ഞിരുന്നതായി സഹയാത്രികരില്‍ ഒരാള്‍ ഓര്‍ക്കുന്നു. വിമാനത്തില്‍ നിന്നും ഇറങ്ങിയേ തീരു എന്ന് വനിത നിര്‍ബന്ധം പിടിച്ചപ്പോള്‍ നിവൃത്തിയില്ലാതെ അവരെ ഇറക്കുകയായിരുന്നുവത്രെ. ഇതേതുടര്‍ന്ന് സുരക്ഷാ നിയമങ്ങള്‍ പാലിക്കാന്‍ വിമാനത്തിലെ 500 യാത്രികരേയും വിമാനത്തില്‍ നിന്നും പുറത്തിറക്കേണ്ടി വന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button