Kerala

തിരുവനന്തപുരത്ത് ബസ്‌ മറിഞ്ഞ് നിരവധിപേര്‍ക്ക് പരിക്ക്

തിരുവനന്തപുരം: ചേങ്കോട്ടുകോണം ശാസ്തവട്ടത്തിന് സമീപം കെ.എസ്.ആര്‍.ടി.സി ബസ് വീടിന് മുന്നിലേക്ക് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക് . പരിക്കേറ്റ മോഹനന്‍ നായര്‍ (54) കോലിയക്കോട്, വിജയകുമാരി (53) പൂലന്തറ, ശില്‍പ (18) കാട്ടായിക്കോണം, വിജയകുമാരി (45) കാട്ടായിക്കോണം, ശ്രീജ (35) പ്ലാമൂട്, മഞ്ജുഷ (32) പോത്തന്‍കോട്, മായ (30) പോത്തന്‍കോട്, രാഘുല്‍ ചന്ദ്രന്‍ (21) വാവറ അമ്പലം എന്നിവരെ തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും നില ഗുരുതരമല്ല. എല്ലാവരും ഒബ്‌സര്‍വേഷനിലാണ്. കിഴക്കേകോട്ടയില്‍ നിന്നും പോത്തന്‍കോട് പോയ  ബസാണ് അപകടത്തില്‍പ്പെട്ടത്.

trv02

shortlink

Related Articles

Post Your Comments

Related Articles


Back to top button