KeralaNews

തമിഴ്‌നാട് പച്ചക്കറികള്‍ നാടന്‍ പച്ചക്കറിയെന്ന പേര് പറഞ്ഞ് വില്‍പ്പന ; മന്ത്രിയുടെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന

തിരുവനന്തപുരം: ജില്ലയിലെ മാര്‍ക്കറ്റുകളില്‍ കൃഷിമന്ത്രിയുടെ മിന്നല്‍ പരിശോധന. തമിഴ്‌നാട് പച്ചക്കറികള്‍ നാടന്‍ പച്ചക്കറിയെന്ന പേരില്‍ വിറ്റഴിക്കുന്നെന്ന പരാതികള്‍ വ്യാപകമായി ലഭിച്ചതിനെ തുടര്‍ന്നാണ് കൃഷി മന്ത്രി വി.എസ് സുനില്‍കുമാര്‍ നേരിട്ടെത്തിയത്. കര്‍ഷകരില്‍ നിന്നും കാര്‍ഷികോത്പന്നങ്ങള്‍ കുറഞ്ഞ വിലയ്ക്ക് വാങ്ങി വില്‍ക്കുന്നതിന് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ആനയറ വേള്‍ഡ് മാര്‍ക്കറ്റില്‍ നടത്തിയ പരിശോധനയില്‍ നിലവാരമില്ലാത്ത പച്ചക്കറികള്‍ വന്‍തോതില്‍ കണ്ടെത്തി. കേരളത്തില്‍ സുലഭമായ പച്ചക്കറികളും തമിഴ്‌നാട്ടില്‍ നിന്നും എത്തിച്ച് നാടന്‍ പച്ചക്കറികളെന്ന പേരില്‍ വില്‍ക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.

കര്‍ഷകരില്‍ നിന്നും സംഭരണം നടക്കുന്നില്ല. വിപണിയിലേക്ക് എത്തുന്നത് കേരളത്തിന് വെളിയില്‍ നിന്നുളള പച്ചക്കറികളാണ്. ഏജന്റുമാരുടെ കളിയാണ് വേള്‍ഡ് മാര്‍ക്കറ്റ് ഉള്‍പ്പെടെ പലയിടങ്ങളിലും നടക്കുന്നതെന്നും കര്‍ശന നടപടികള്‍ ഇവര്‍ക്കെതിരെ എടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. വനംമന്ത്രി കെ.രാജുവും കൃഷി ഡയറക്ടര്‍ രാജു നാരായണ സ്വാമിയും റെയ്ഡില്‍ ഒപ്പം ഉണ്ടായിരുന്നു. കാര്‍ഷിക മേഖലയുടെ പുരോഗതിക്കായി കൃഷിവകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആനയറ വേള്‍ഡ് മാര്‍ക്കറ്റിന് ലോകബാങ്കിന്റെ സഹായവും ലഭിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button