Technology

ലാന്‍ഡ്‌ഫോണില്‍ വരുന്ന കോളുകള്‍ ഇനി സ്മാര്‍ട്‌ഫോണില്‍ സ്വീകരിക്കാം

ലാന്‍ഡ്‌ഫോണില്‍ വരുന്ന കോളുകള്‍ ഇനി സ്മാര്‍ട്‌ഫോണില്‍ സ്വീകരിക്കാം. വോയ്‌സ് ബ്രിജ് എന്ന പുതിയ സംവിധാനം വഴിയാണ് ഇത് സാധ്യമാകുന്നത്. ഈ സംവിധാനത്തിലൂടെ ലാന്‍ഡ്‌ഫോണില്‍ വരുന്ന കോളുകള്‍ സ്മാര്‍ട്‌ഫോണില്‍ സ്വീകരിക്കാനും സ്മാര്‍ട്‌ഫോണില്‍ നിന്ന് ലാന്‍ഡ്‌ഫോണ്‍ ഉപയോഗിക്കുന്നതിനും സാധിക്കും.

ഈ 30ന് യുഎസില്‍ വില്‍പന ആരംഭിക്കുന്ന വോയ്‌സ്ബ്രിജിന് ഏകദേശം 6000 രൂപയാണ് വില. വോയ്‌സ് ബ്രിജ് റൂട്ടറും മൊബൈല്‍ ആപ്പും വഴിയാണ് ഇത് പ്രവര്‍ത്തിക്കുന്നത്. റൂട്ടര്‍ ലാന്‍ഡ്‌ഫോണുമായി ബന്ധിപ്പിച്ച ശേഷം ഫോണില്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക. റൂട്ടറും ഫോണും ഒരേ വൈഫ് കണക്ഷനു കീഴിലാണെങ്കില്‍ വൈഫൈ വഴി കോളുകള്‍ സ്വീകരിക്കാനും വിളിക്കാനും കഴിയും. ഇനി ഫോണുമായി നിങ്ങള്‍ ദൂരേയ്ക്കു പോവുകയാണെങ്കില്‍ ഇത് മൊബൈല്‍ ഡേറ്റ വഴി നടക്കും.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button