Kerala

മണിയന്‍പിള്ള വധക്കേസ് : ആട് ആന്റണിയുടെ വിധി വന്നു

കൊല്ലം : മണിയന്‍പിള്ള വധക്കേസില്‍ കുപ്രസിദ്ധ കുറ്റവാളി ആട് ആന്റണിക്ക് ജീവപര്യന്തം കഠിന തടവ്. കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. കൊല്ലം പാരിപ്പള്ളിയില്‍ കവര്‍ച്ചക്കിറങ്ങിയ ആട് ആന്റണി വാഹന പരിശോധനയ്ക്കിടെ പോലീസുകാരനെ കുത്തിക്കൊലപ്പെടുത്തിയ ശേഷം രക്ഷപെട്ടുവെന്നാണ് കേസ്.

കൊലപാതകം (ഐപിസി 302), കൊലപാതകശ്രമം (307), തെളിവു നശിപ്പിക്കല്‍ (201), വ്യാജരേഖ ചമയ്ക്കല്‍ (468), വ്യാജരേഖ യഥാര്‍ഥ രേഖയെന്ന തരത്തില്‍ ഉപയോഗിക്കല്‍ (471), ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ പരുക്കേല്‍പ്പിക്കല്‍ (333), ഔദ്യോഗിക കസ്റ്റഡിയില്‍ നിന്നു രക്ഷപ്പെടല്‍ (224) എന്നീ ഏഴു കുറ്റങ്ങളാണു ആന്റണിക്കെതിരെ ചുമത്തിയിരുന്നത്. പ്രതിക്കെതിരേ പ്രോസിക്യൂഷന്‍ ഉന്നയിച്ച വാദങ്ങളെല്ലാം അംഗീകരിച്ചുകൊണ്ടാണ് കോടതി ശിക്ഷ വിധിച്ചത്.

വിവിധ വകുപ്പുകള്‍ പ്രകാരം 15 വര്‍ഷം കഠിനതടവാണ് കോടതി വിധിച്ചത്. തടവിനു പുറമേ 4,45,000 രൂപ പിഴയടയ്ക്കാനും കോടതി ഉത്തരവിട്ടു. ഇതില്‍ രണ്ടു ലക്ഷം രൂപ മണിയന്‍പിള്ളയുടെ കുടുംബത്തിനും രണ്ടു ലക്ഷം രൂപ സംഭവ സമയം മണിയന്‍പിള്ളയ്ക്ക് ഒപ്പമുണ്ടായിരുന്ന എഎസ്‌ഐ ജോയിയുടെ കുടുംബത്തിനു നല്‍കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button