NewsIndia

അമിത് ഷായുടെ അനന്തിരവൻ ചമഞ്ഞ് തട്ടിപ്പ് :യുവാവ് അറസ്റ്റിൽ

ഇന്‍ഡോര്‍: അമിത് ഷായുടെ അനന്തിരവന്‍ ചമഞ്ഞ് തട്ടിപ്പ് നടത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. വിരാജ് ഷാ എന്ന അപര നാമത്തിൽ അറിയപ്പെട്ടിരുന്ന യഷ് അമീനെയാണ് ഉജ്ജെയ്ന്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഉജ്ജെയ്ന്‍ സൗത്ത് എംഎല്‍എയുടെ അസോസിയേറ്റാണെന്ന പേരിലും ഇയാള്‍ തട്ടിപ്പു നടത്തിയിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.എംഎൽഎയുടെ പേരിൽ 65,000 രൂപയുടെ തട്ടിപ്പാണ് ഇയാൾ നടത്തിയത്.

മൂന്ന് വർഷത്തിലേറെയായി തന്റെ കുടുംബവുമായി അകന്നു കഴിയുന്ന ഇയാൾ തന്റെ പെൺസുഹൃത്ത് പ്രണയാഭ്യർത്ഥന നിരസിച്ചതിനെതുടർന്നാണ് ഇങ്ങനെ ആയതെന്ന് ബന്ധുക്കൾ പറഞ്ഞു. ഗാന്ധിനഗറിലെ താമസസ്ഥലത്ത് നിന്നാണ് പോലീസ് ഇയാളെ പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button