Kerala

എടിഎം തട്ടിപ്പിനിരയായവര്‍ക്ക് സുപ്രധാന നിര്‍ദ്ദേശവുമായി പോലീസ്

തിരുവനന്തപുരം : എടിഎം തട്ടിപ്പിനിരയായവര്‍ക്ക് സുപ്രധാന നിര്‍ദ്ദേശവുമായി പോലീസ്. തലസ്ഥാനത്തെ എസ്ബിടി, ഫെഡറല്‍ ബാങ്ക് എടിഎമ്മുകളില്‍ നിന്ന് വ്യാപകമായി ഉപഭോക്താക്കളുടെ പണം തട്ടിയിരുന്നു. സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലും ഇത്തരം തട്ടിപ്പ് നടന്നിട്ടുണ്ടോ എന്ന പരിശോധനയിലാണ് പോലീസ്.

ജൂണ്‍ 30, ജൂലൈ മൂന്ന്, ഒമ്പത് തീയതികളില്‍ തിരുവനന്തപുരം ആല്‍ത്തറയിലെ എസ്ബിഐ എടിഎം ഉപയോഗിച്ചവര്‍ ഉടന്‍തന്നെ രഹസ്യ പിന്‍ നമ്പര്‍ മാറ്റണമെന്നു പോലീസ് അറിയിച്ചു. ഈ ദിവസങ്ങളില്‍ ആല്‍ത്തറയിലെ എടിഎം ഉപയോഗിച്ചവരാണ് തട്ടിപ്പിനിരയായത്. എടിഎം കൗണ്ടറുകളില്‍ സ്ഥാപിച്ചിരുന്ന പ്രത്യേക യന്ത്രം ഉപയോഗിച്ചാണ് തട്ടിപ്പ് നടന്നത്. നിരവധി പേരുടെ പണം നഷ്ടമായതായാണ് റിപ്പോര്‍ട്ട്. പണം പിന്‍വലിക്കുന്നവര്‍ രഹസ്യ പിന്‍ ഉപയോഗിക്കുന്നത് ദൃശ്യമാകാന്‍ പ്രത്യേക കാമറകളും കൗണ്ടറുകളില്‍ സ്ഥാപിച്ചിരുന്നെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button