KeralaNews

ക്യാമറയിൽ സ്പ്രേ അടിച്ച് എടിഎമ്മിൽ മോഷണശ്രമം : നാലാമത്തെ ക്യാമറയിൽ കുടുങ്ങിയ യുവാക്കൾക്കായി തിരച്ചിൽ

കൊച്ചി : കാക്കനാട് വാഴക്കാലായില്‍ സിന്‍ഡിക്കേറ്റ് ബാങ്കിന്‍റെ എടിഎമ്മില്‍ മോഷണശ്രമം. സിസി ടിവി കാമറയില്‍ പതിഞ്ഞിട്ടുള്ള ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കായി പോലീസ് തിരച്ചില്‍ നടത്തുന്നു. ക്കഴിഞ്ഞ ശനിയാഴ്ച്ച പുലര്‍ച്ചെയാണ് മോഷണശ്രമം നടന്നത്. രണ്ട് യുവാക്കളാണ് മോഷണത്തിന് ശ്രമിച്ച് സിസിടിവിയില്‍ കുടുങ്ങിയത്. ഹെല്‍മറ്റ് ധരിച്ചാണ് യുവാവ് ആദ്യം എടിഎമ്മിനകത്ത് കടന്നത്.

ഒരാള്‍ ഹെല്‍മെറ്റ് ധരിച്ചുകൊണ്ട് എടിഎം റൂമില്‍ പ്രവേശിക്കുകയും സിസി ടിവി കാമറകള്‍ക്കു നേരെ സ്പ്രേ അടിച്കുകയും ചെയ്തു. ആദ്യ മൂന്ന് സിസിടിവി ക്യാമറകളിലും യുവാവ് സ്പ്രേ ചെയ്‌തെങ്കിലും നാലാമത്തെ സിസിടിവി ഇയാളുടെ കണ്ണില്‍പെട്ടില്ല. തുടര്‍ന്ന് പുറത്ത് പോയ യുവാക്കള്‍ ക്യാമറ ഇല്ലാത്ത ധൈര്യത്തില്‍ ഹെല്‍മെറ്റ് നീക്കി എടിഎം റൂമിലെത്തുകയും മെഷീന്‍ തകര്‍ക്കാന്‍ ശ്രമിക്കുകയുമായിരുന്നു. വ്യക്തമായ ദൃശ്യങ്ങള്‍ ലഭിച്ചതിനെത്തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു

https://youtu.be/o6KUTDTXkrg

shortlink

Related Articles

Post Your Comments

Related Articles


Back to top button