NewsSports

ലോക റെക്കോര്‍ഡുമായി പെറ്റി

റിയോ: നീന്തലില്‍ ലോകറെക്കോര്‍ഡ് തിരുത്തി ആദം പെറ്റി . യോഗ്യത റൌണ്ട് മത്സരത്തില്‍ 57.55 സെക്കണ്ടുകൊണ്ടാണ് സ്വന്തം പേരിലുണ്ടായിരുന്ന റെക്കോര്‍ഡ് തിരുത്തിയത്. 100 മീറ്റര്‍ ബ്രെസ്റ്റ് സ്‌ട്രോക്കിലാണ് പുതിയ റെക്കോര്‍ഡ് ഇട്ടത്.
2015 ലണ്ടനില്‍ സൃഷ്ടിച്ച റെക്കോര്‍ഡ് ആണ് ഈ വര്‍ഷം തിരുത്തികുറിച്ചത് . 57.92 സെക്കന്റിലായിരുന്നു മുന്റെക്കോര്‍ഡ്. 57.62 സെക്കന്റ് കൊണ്ട് പൂര്‍ത്തിയാക്കി പെറ്റി സെമിഫൈനലില്‍ ഇടംപിടിച്ചു. ബ്രിട്ടന് വേണ്ടി 1988 ന് ശേഷം നീന്തലില്‍ ഒളിമ്പിക് സ്വര്‍ണം നേടാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഈ ഇരുപത്തിയൊന്നുകാരന്‍. ബ്രിട്ടന് വേണ്ടി നീന്തലില്‍ അവസാനമായി സ്വര്‍ണം നേടിയത് സിയോള്‍ ഒളിമ്പിക്സില്‍ അഡ്രിയന്‍ മൂര്‍ഹൗസാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button