International

ഹെലികോപ്റ്റര്‍ തകര്‍ന്ന് യാത്രക്കാര്‍ മരിച്ചു

കഠ്മണ്ഡു : നേപ്പാളില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് യാത്രക്കാര്‍ മരിച്ചു. കഠ്മണ്ഡുവിന് 150 കിലോമീറ്റര്‍ പടിഞ്ഞാറ് നുവാകോട്ടിലെ വനമേഖലയില്‍ ഇന്നു രാവിലെയാണ് സംഭവം. പൈലറ്റ് ഉള്‍പ്പെടെ ഏഴുയാത്രക്കാരായിരുന്നു ഹെലികോപ്റ്ററിലുണ്ടായിരുന്നത്.

നവജാതശിശുവിന്റെ ചികില്‍സയ്ക്കായി നേപ്പാളിലെ ഗോര്‍ഖയില്‍നിന്നു കഠ്മണ്ഡുവിലേക്കു പോകുമ്പോഴായിരുന്നു അപകടം. സമുദ്രനിരപ്പില്‍നിന്ന് 5,500 അടി ഉയരത്തിലാണ് അപകടമുണ്ടായ സ്ഥലം. ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ തിരച്ചില്‍ നടത്തുകയാണ്. മോശം കാലാവസ്ഥ തിരച്ചിലിനു തടസ്സമാകുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button