NewsSports

ചരിത്ര നേട്ടം കുറിച്ച് ദീപ കര്‍മാക്കര്‍

റിയോ ഡി ജനീറോ ; ചരിത്രത്തിലാദ്യമായി റിയോ ഒളിമ്പിക്‌സില്‍ ജിംനാസ്റ്റിക്സില്‍ ഇന്ത്യന്‍ താരം ഫൈനല്‍ യോഗ്യത നേടി. വോള്‍ട്ട് ഇനത്തില്‍ എട്ടാം സ്ഥാനക്കാരിയായി ദീപ കര്‍മാക്കര്‍ ആണ് ഫൈനല്‍ യോഗ്യത നേടിയത്. ഇന്നലെ രാത്രി ആരംഭിച്ച യോഗ്യത റൗണ്ട് മത്സരങ്ങളില്‍ അവസാന യോഗ്യത മാര്‍ക്കായ എട്ടാം സ്ഥാനത്തോടെയാണ് ദീപ ചരിത്ര നേട്ടത്തിലെത്തിയത്.

വോള്‍ട്ട് ഇനത്തില്‍ എട്ടാമതായാണ് ദീപ കര്‍മാക്കര്‍ ജിംനാസ്റ്റിക്സ് ഫൈനല്‍ യോഗ്യത നേടിയത് .ആദ്യ മൂന്ന് ഡിവിഷനുകള്‍ അവസാനിച്ചപ്പോള്‍ വോള്‍ട്ട ഇനത്തില്‍ ആറാം സ്ഥാനത്തായിരുന്നു എന്നാല്‍ നാലാം ഡിവിഷനില്‍ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരിന്നു. അവസാന ഡിവിഷനില്‍ എട്ടാം സ്ഥാനത്തേയ്ക്ക് യോഗ്യത നേടുകയായിരുന്നു.ആഗസ്ത് 14-നാണ് ഫൈനല്‍ മത്സരം നടക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button