NewsIndia

ലോക്സഭയില്‍ സുമിത്രാ മഹാജന് നേരേ രോഷാകുലനായി മുലായം സിംഗ് യാദവ്

ലോക്സഭാ സ്പീക്കര്‍ സുമിത്രാ മഹാജന് നേരേ രോഷാകുലനായി ഇന്ന്‍ സമാജ്വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവ്. സഭയില്‍ സുമിത്രാ മഹാജന്‍ കാര്യങ്ങള്‍ ശരിയായ രീതിയിലല്ല നിയന്ത്രിക്കുന്നതെന്ന്‍ പറഞ്ഞായിരുന്നു മുലായത്തിന്‍റെ രോഷപ്രകടനം.

സഭയില്‍ ശൂന്യവേളയില്‍ ഒന്നിലധികം പാര്‍ട്ടികള്‍ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന ആവശ്യവുമായി ബഹളം വച്ചതാണ് മുലായത്തെ ചൊടിപ്പിച്ചത്. വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന ആവശ്യവുമായി വരുന്നവരുടെ ആവശ്യം കേട്ട് അത് കഴമ്പുള്ളതാണെങ്കില്‍ പരിഗണിച്ചു കൂടേ എന്നതായിരുന്നു മുലായം ഉന്നയിച്ച ചോദ്യം. ഇങ്ങനെ ബഹളത്തിനിടയില്‍ സഭ എങ്ങനെ നടക്കാനാണ്, മുലായം ചോദിച്ചു.

താന്‍ സഭാനിയമങ്ങള്‍ അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും സംസാരിക്കാന്‍ അനുവാദം നല്‍കാനാവില്ലെന്നും മുലായത്തിന് സുമിത്രാ മഹാജന്‍ മറുപടി നല്‍കി. ഇതില്‍ തൃപ്തനാകാത്ത മുലായം രോഷാകുലനായി മാറുകയായിരുന്നു. “ജനാധിപത്യം ചര്‍ച്ചകളിലൂടെയാണ് നടക്കുന്നത്. ഞാന്‍ ഇതിലും വലിയ ഒരുപാട് സ്പീക്കര്‍മാരെ കണ്ടിട്ടുണ്ട്,” രോഷാകുലനായി മുലായം പറഞ്ഞു.

“ആരേയും സംസാരിക്കാന്‍ അനുവദിക്കില്ല എന്ന്‍ ഞാന്‍ പറഞ്ഞിട്ടില്ല. സഭാനിയമങ്ങള്‍ക്ക് അനുസരിച്ച് മാത്രമാകും ഞാന്‍ പ്രവര്‍ത്തിക്കുക,” സുമിത്രാ മഹാജന്‍ മുലായത്തിന് മറുപടിയും നല്‍കി. സുപ്രധാന വിഷയങ്ങളില്‍ ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ താന്‍ നേതാക്കന്മാരെ ചര്‍ച്ച നടത്താന്‍ അനുവദിച്ച സന്ദര്‍ഭങ്ങളും സുമിത്ര മുലായത്തിന്‍റെ ശ്രദ്ധയില്‍പ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button