NewsInternational

പാകിസ്ഥാനിൽ കാമുകിയെ കാണാനെത്തി; ജയിലിലായ യുവാവിനെ സംരക്ഷിക്കാനുള്ള നടപടികളുമായി സുഷമ സ്വരാജ്

ന്യൂഡൽഹി: പെഷവാര്‍ ജയിലില്‍ കഴിയുന്ന സംരക്ഷിക്കാനുള്ള നടപടികളുമായി കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ്.മുംബൈ സ്വദേശിയും എഞ്ചിനീയറുമായ ഹമീദ് നെഹല്‍ അന്‍സാരിയെന്ന യുവാവിനെയാണ് രക്ഷിക്കാൻ സുഷമാ സ്വരാജ് നടപടികളെടുത്തത്.

ഇതിനായി പാക്കിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ക്ക് മന്ത്രി നിര്‍ദ്ദേശവും നൽകി.ഓണ്‍ ലൈന്‍ വഴി കണ്ടുമുട്ടിയെ കാമുകിയെ കാണാനായിട്ടാണ് ഹമീദ് നെഹല്‍ അന്‍സാരി അഫ്ഗാനിസ്ഥാനില്‍ നിന്ന് 2012- ൽ പാകിസ്ഥാനിൽ എത്തിയത്. എന്നാൽ അനധികൃതമായി പാകിസ്ഥാനിലെത്തുകയും വ്യാജ തിരിച്ചറിയൽ കാർഡ് ഉണ്ടാക്കിയതിനും സൈന്യം ഇയാളെ അറസ്റ് ചെയ്തു ജയിലിൽ അടയ്ക്കുകയായിരുന്നു.

3 വർഷത്തേക്കായിരുന്നു ശിക്ഷ. എന്നാല്‍ ജയില്‍ വാസത്തിനിടെ ഹമീദിന് മാനസികമായും ശാരീരികമായും കൊടിയ പീഡനങ്ങളാണ് സഹതടവുകാരുടെ അടുക്കല്‍ നിന്നും ഉണ്ടായത്. മൂന്ന് തവണ വളരെ ക്രൂരമായി മര്‍ദ്ദിക്കപ്പെട്ട ഹമീദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.പീഡന വിവരങ്ങള്‍ മനസിലാക്കിയ കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഉടൻ തന്നെ ഹമീദിനെ രക്ഷിക്കാൻ വേണ്ട നടപടിക്കൊരുങ്ങുകയാണുണ്ടായത്

shortlink

Related Articles

Post Your Comments

Related Articles


Back to top button