NewsIndia

മഹാത്ഭുതമായി കടലിനടിയിലെ ശിവക്ഷേത്രം

ഗുജറാത്ത്: ലോക മഹാത്ഭുതമായി കടലിനടിയിൽ ഒരു ശിവക്ഷേത്രം. ഗുജറാത്തിലെ കോലിയക്ക് എന്ന സ്ഥലത്താണ് അറബിക്കടൽ അഭിഷേകം നടത്തുന്ന അമ്പലമുള്ളത്. രണ്ട് കിലോമീറ്ററുകളോളം ഭൂമിയിലൂടെ നടന്നാണ് ഭക്തർ എത്തുന്നത്. ക്ഷേത്രത്തിനിരുവശവും ജലനിരപ്പു ഒരു മണിക്ക് ശേഷം താഴാൻ തുടങ്ങുകയും രാത്രി 10 മണി വരെ കടൽ മാറികൊടുത്ത് ഭക്തർക്ക് വഴിയൊരുക്കുകയും ചെയ്യുന്നു. ഭക്തർ ക്ഷേത്രത്തിനടുത്തുള്ള പാണ്ഡവകുളത്തിൽ പോയി ശുദ്ധിയായിട്ടാണ് എത്തുന്നത്.

സ്വയംഭൂവായ അഞ്ച് ശിവലിംഗങ്ങളാണ് ഇവിടത്തെ പ്രാര്‍ത്ഥനാമൂർത്തികൾ. ഓരോ ലിംഗത്തോടൊപ്പം ഓരോ നദികളും ഉണ്ട്. പഞ്ചപാണ്ഡവർ ആരാധിച്ചിരുന്ന മൂർത്തികളാണെന്നാണ് ഐതീഹ്യം.മഹാഭാരതയുദ്ധം ജയിച്ച പാണ്ഡവർക്ക് സ്വന്തം ബന്ധു മിത്രങ്ങളെ അവരുടെ തെറ്റുകൊണ്ടാണെങ്കിൽപ്പോലും കൊല്ലേണ്ടിവന്നു. അതിൽ ദുഖിതരായ പാണ്ഡവർ ഈ പാപത്തിനു പരിഹാരമായി ഭഗവാൻ ശ്രീ കൃഷ്ണനെ അഭയം പ്രാപിച്ചു.

കൃഷ്ണൻ അവർക്കൊരു കറുത്ത കൊടിയും കറുത്ത പശുവിനെയും കൊടുത്തിട്ട് അവ രണ്ടും വെളുപ്പ് നിറമാകും വരെ അതിനെ പിന്തുടരാൻ പറഞ്ഞു. എപ്പോഴാണോ ഇവ നിറം മാറുന്നത് അപ്പോൾ അവരുടെ പാപങ്ങൾ ക്ഷമിക്കപ്പെടുമെന്നും അവിടെ ശിവന്റെ സാന്നിധ്യമുണ്ടെന്നും അവിടെ ശിവനെ തപസ്സു ചെയ്യണമെന്നും നിർദേശിച്ചു. പാണ്ഡവർ ഈ നിർദേശം അനുസരിച്ച ദിനരാത്രങ്ങൾ അലഞ്ഞു പല പുണ്യ പ്രദേശങ്ങളും എത്തിപ്പെട്ടു. യാത്രമദ്ധ്യ കോളിയിലെത്തിയപ്പോൾ അവരുടെ കയ്യിലെ കൊടിയുടെയും പശുവിനെയും നിറം മാറി. അങ്ങനെ അവിടെ പാണ്ഡവർ തപസ്സാരംഭിച്ചു. അവരുടെ തപസ്സിൽ സംപ്രീതനായ മഹാദേവൻ അവരോരോരുത്തരുടെ മുൻപിൽ ശിവലിംഗങ്ങളായി പ്രത്യക്ഷപ്പെട്ടു.

പാണ്ഡവർ അമാവാസി ദിവസമാണ് എത്തിയത് എന്ന വിശ്വാസത്തിൽ എല്ലാ അമാവാസി ദിവസങ്ങളിലും പ്രത്യേക ആരാധനകൾ നടത്തുന്നു. പാണ്ഡവരെ കളങ്ക വിമുക്തനാക്കിയതുകൊണ്ട് നിഷ്കളങ്ക മഹാദേവനായി ആരാധിച്ചു തുടങ്ങി. ചിതാഭസ്‌മം ഇവിടെ നിമഞ്ജനം ചെയ്താൽ മോക്ഷപ്രാപ്തി ഉണ്ടാവുമെന്ന് വിശ്വസിക്കുന്നു. ഭവനഗർ രാജവംശത്തിന്റെ കാർമികത്വത്തിൽ വർഷത്തിൽ ഒരിക്കൽ ഇവിടെ കൊടിമാറ്റാൽ നടക്കുന്നു. ആഞ്ഞടിക്കുന്ന തിരകളോ സുനാമികളോ ഈ കൊടിയെ നശിപ്പിക്കാറില്ല. അടുത്ത 364 ദിവസവും ഈ കോടി ഒരു കേടുപാടും കൂടാതെ നിൽക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button