NewsInternational

ഭീകരവാദ പ്രവര്‍ത്തനം സൗദിയില്‍ 500 പേരെ നാടുകടത്തി

റിയാദ് : ഭീകരവാദ പ്രവര്‍ത്തനത്തിന്റെ പേരില്‍ സൗദിയില്‍ 500 പേരെ നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ ഭീകരവാദ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് 11 പേരെയാണ് പിടികൂടിയത്. 

ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന്റെ പേരില്‍ 500 വിദേശികളെ സൗദി ഗവണ്‍മെന്റ് നാടു കടത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ജയില്‍ ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷമാണ് ഇത്രയും പേരെ നാടുകടത്തിയത്. കോടതി വിധി പ്രകാരം നാടുകടത്തലിനു വിധിക്കപ്പെട്ടവരില്‍ 63 ശതമാനവും ഭീകരവാദ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവരാണന്ന് സൗദി നീതി ന്യായ മന്ത്രാലയ വ്യക്താവ് മന്‍സൂര് അല്‍ഖഫാരി പറഞ്ഞു.

നാടുകടത്തപ്പെട്ടവര്‍ അല്‍ഖ്വയിദ, ഹൂഥി, അല്‍ഇഖ്‌വാന്‍ തുടങ്ങിയ സംഘടനകളെ പിന്തുണക്കുന്നവരാണ്. ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെ വിചാരണ ചെയ്യുന്നതിനായി എട്ടുവര്‍ഷം വര്‍ഷം മുമ്പാണ് സൗദിയില്‍ പ്രത്യേക കോടതി സ്ഥാപിച്ചത്. ഭീകരവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് 5,176 പേരാണ് സൗദിയിലെ വിവിധ ജയിലുകളില്‍ കഴിയുന്നത്. ഇവരില്‍ 4,333 സ്വദേശികളും 833 വിദേശികളുമാണ്. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ ഭീകരവാദ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് 11 പേരെ പിടികൂടിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button