KeralaNews

സ്‌കൂളിലെ ഉച്ചഭക്ഷണത്തിനു നൽകിയ അരിയിൽ പുഴുക്കൾ

പത്തനാപുരം: കുട്ടികള്‍ക്ക് ഉച്ചഭക്ഷണം തയ്യാറാക്കാന്‍ സ്‌കൂളിലേക്ക് നല്‍കിയ അരിയില്‍ പുഴുക്കള്‍. പുന്നല സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലായിരുന്നു സംഭവം.സംഭവത്തെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതരും പിടിഎ ഭാരവാഹികളും അരി വിതരണം ചെയ്ത മാവേലി സ്റ്റോറിലെത്തി പ്രതിഷേധിച്ചു. നാനൂറിലധികം കുട്ടികള്‍ക്കാണ് ഇവിടെ ഉച്ചഭക്ഷണം ഒരുക്കുന്നത്.സംഭവത്തെത്തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ക്ക് ഒപ്പം പഞ്ചായത്ത് അധികൃതരും, പി ടി എ ഭാരവാഹികളും പത്തനാപുരത്തെ മാവേലി സ്റ്റോറിലെത്തി പ്രതിഷേധിച്ചു.

ഇവിടുത്തെ ഉച്ചഭക്ഷണത്തില്‍ ദുര്‍ഗന്ധം അനുഭവപ്പെടുന്നുവെന്ന പരാതി നേരത്തെ കുട്ടികള്‍ ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അരിയില്‍ പുഴുക്കളെ കണ്ടെത്തിയത്. കേടുവന്ന അരി പൂര്‍ണ്ണമായും തിരിച്ചെടുത്തെന്നും സംഭവം കൊല്ലം ഡിപ്പോയില്‍ അറിയിക്കുമെന്നും മാവേലി സ്റ്റോര്‍ പുനലൂര്‍ ഡിപ്പോ മാനേജര്‍ അനില്‍കുമാര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button