NewsIndia

ഗുജറാത്ത് ദളിത്‌ സമരനേതാവ് ഇനിമുതല്‍ ആം ആദ്മി അല്ല!

ആംആദ്മി പാര്‍ട്ടിയില്‍ നിന്നും ഉന ദളിത് സമരനായകന്‍ ജിഗ്നേഷ് മേവാനി രാജിവച്ചു. യാതൊരു വിധത്തിലുള്ള തെരഞ്ഞെടുപ്പ് മോഹവും തനിക്കില്ലെന്ന് അദ്ദേഹം വെളിപ്പെടുത്തി. തെരഞ്ഞെടുപ്പ് മത്സരങ്ങള്‍ക്കുള്ളതല്ല ഉനയിലെ ദളിത് പീഡനത്തില്‍ നിന്നും ഉണ്ടായ പ്രസ്ഥാനം അത് ദളിതരുടെ അവകാശങ്ങള്‍ നേടിയെടുക്കാനുള്ളതാണെന്നും മേവാനി പറഞ്ഞു.

ദളിത് അസ്മിത യാത്രയില്‍ താനൊരു ആപ് അനുഭാവിയായിട്ടല്ല പങ്കെടുത്തത്. എന്നാല്‍ യാത്രക്കു ശേഷം പലരും തന്നെ ആപുകാരന്‍ എന്ന നിലയില്‍ വിമര്‍ശിച്ചു. ദളിത് പ്രസ്ഥാനത്തെ ന്റെ രാഷ്ട്രീയവുമായി ഒരിക്കലും കണ്ണിചേര്‍ക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും ജിഗ്നേഷ് മേവാനി അഭിപ്രായപ്പെട്ടു.

ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് മോഡി സാധാരണക്കാരനെന്നായിരുന്നു. ഞാനിപ്പോള്‍ ഒരു സാധാരണക്കാരനായി ചോദിക്കുകയാണ് ഞങ്ങള്‍ക്ക് അല്‍പം സമയം തരണം. എല്ലാ കാലത്തും പശു തോല്‍ പൊളിക്കുന്നവരായി ആയിരക്കണക്കിന് ദളിതര്‍ നിൽക്കണോയെന്നും അവര്‍ക്കു വേണ്ടി സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങാനാവുമോ എന്നും മേവാനി ചോദിച്ചു. പത്തു ദിവസം നീണ്ടു നിന്ന യാത്രക്കു ശേഷം ഉത്തര്‍പ്രദേശിലും ഇത്തരം ഒരു പ്രസ്ഥാനം കെട്ടിപ്പടുക്കാനുള്ള ശ്രമത്തിലാണ് ജിഗ്നേഷ് മേവാനി.

shortlink

Related Articles

Post Your Comments

Related Articles


Back to top button