Sports

സേവാഗിനെ വീണ്ടും വെല്ലുവിളിച്ച മോര്‍ഗന് സോഷ്യല്‍ മീഡിയയില്‍ പൊങ്കാല

ലണ്ടന്‍ : ക്രിക്കറ്റര്‍ സേവാഗിനെ വീണ്ടും വെല്ലുവിളിച്ച് ഇംഗ്ലീഷ് മാധ്യമ പ്രവര്‍ത്തകന്‍ പിയേഴ്‌സ് മോര്‍ഗന്‍. ഏകദിന ക്രിക്കറ്റില്‍ ഇംഗ്ലണ്ട് പാകിസ്താനെതിരെ നേടിയ 4443 എന്ന റെക്കോഡ് സ്‌കോറിന്റെ പശ്ചാത്തലത്തിലാണ് മോര്‍ഗന്‍ വെല്ലുവിളിയുമായി രംഗത്തു വന്നിരിക്കുന്നത്. ഇംഗ്ലണ്ട് ഏകദിന ലോകകപ്പ് കിരീടം ചൂടുന്നതിന് മുമ്പ് ഇന്ത്യ ഒളിംപിക്‌സ് സ്വര്‍ണം നേടുകയാണെങ്കില്‍ 10 ലക്ഷം രൂപം കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കുമെന്ന പ്രഖ്യാപനവുമായാണ് പിയേര്‍സ് മോര്‍ഗന്റെ ട്വീറ്റ്.

അതേസമയം പിയേര്‍സ് മോര്‍ഗന്റെ ട്വീറ്റിനോട് വീരേന്ദര്‍ സേവാഗ് ഇതുവരെ പ്രതികരിച്ചിട്ടില്ലെങ്കിലും ഇന്ത്യക്കാരുടെ മറുപടികളാല്‍ മോര്‍ഗന്റെ ട്വീറ്റ് ട്രെന്റായി മാറിയിരിക്കുകയാണ്. 9 ഒളിമ്പിക്‌സ് സ്വര്‍ണ മെഡലുകള്‍ ഇന്ത്യന്‍ സംഘം നേടിയിട്ടുണ്ടെന്ന വസ്തുത മറന്ന മോര്‍ഗനെ പൊങ്കാല ഇടാന്‍ ആരും മടിച്ചിട്ടില്ല. ഇനി ഒരിക്കലും ഇന്ത്യയുടെ സ്വര്‍ണ നേട്ടം പിയര്‍സ് മോര്‍ഗന്‍ മറക്കരുതെന്ന താക്കീതോടെയാണ് ട്വീറ്റുകളില്‍ പലതും.

നേരത്തെ ഒളിംപിക്‌സില്‍ വെള്ളിമെഡലും വെങ്കലവും മാത്രം നേടിയ ഇന്ത്യയെ പരിഹസിച്ച് തോല്‍വിയിലാണോ ഇന്ത്യക്കാര്‍ ആഹ്ലാദം പ്രകടിപ്പിക്കുന്നതെന്ന് ചോദിച്ച് മോര്‍ഗന്‍ ട്വീറ്റ് ചെയ്തത് വലിയ ചര്‍ച്ചക്ക് വഴി വച്ചിരുന്നു. അന്ന് പിയേര്‍സ് മോര്‍ഗന് സേവാഗ് അടക്കമുള്ള ഇന്ത്യക്കാര്‍ ചുട്ട മറുപടിയാണ് നല്‍കിയത്. ക്രിക്കറ്റ് പിറന്ന നാട്ടിലേക്ക് ഇതുവരെ ലോകകപ്പ് എത്തിക്കാനാവാത്തതില്‍ അമ്പരപ്പില്ലേ എന്ന് ചോദിച്ചാണ് സെവാഗ് മോര്‍ഗനെതിരെ ആഞ്ഞടിച്ചത്. തുടര്‍ന്ന് അവര്‍ ട്വിറ്ററിലൂടെ വാഗ്വാദത്തിലും ഏര്‍പ്പെട്ടിരുന്നു. എന്നാല്‍ അന്ന് പരാജയപ്പെട്ട മോര്‍ഗന് ഇംഗ്ലണ്ടിന്റെ കൂറ്റന്‍ സ്‌കോര്‍ ആവേശം പകര്‍ന്നിരിക്കുകയാണ്. അതോടെയാണ് സെവാഗിനെ വെല്ലുവിളിച്ച് വീണ്ടും മോര്‍ഗന്‍ രംഗത്തെത്താന്‍ കാരണം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button