NewsInternational

ദ്വീപിലകപ്പെട്ടു പോയ വൃദ്ധദമ്പതികള്‍ക്ക് മണലിലെഴുതിയ സന്ദേശം വഴി അത്ഭുത രക്ഷപെടല്‍!

ദ്വീപിൽ പെട്ടുപോയ ദമ്പതികൾക്കു രക്ഷയായി മണലിലെഴുതിയ സന്ദേശം. പസഫിക്കിലെ ഒറ്റപ്പെട്ട ദ്വീപിൽ പെട്ടുപോയ ദമ്പതികൾക്ക് രക്ഷയായത് അവർ തന്നെ മണലിലെഴുതിയ സന്ദേശം.ദമ്പതികളെ മണലിൽ SOS എന്നെഴുതി വച്ചിരിക്കുന്നതു കണ്ട തീരരക്ഷാസേന ദ്വീപിൽ തിരച്ചിൽ നടത്തി കണ്ടെത്തുകയായിരുന്നു.

ഓഗസ്റ്റ് 17നു അൻപതു വയസു പിന്നിട്ട ദമ്പതികളായ ലിനസ്– സബീന ജാക്ക് തൊട്ടടുത്ത വിനോദ ദ്വീപിലേക്ക് 16 അടി നീളമുള്ള ബോട്ടിൽ ഒറ്റയ്ക്കാണ് യാത്ര തിരിച്ചത്. ദ്വീപിൽ പിറ്റേന്ന് രാത്രിക്കകം എത്തിച്ചേരേണ്ടതാണ്. പക്ഷേ ദമ്പതികൾ അങ്ങ് എത്തിയിട്ടില്ലെന്നറിയിച്ച് അലാം മുഴങ്ങിയതോടെ അധികൃതർ ആശങ്കയിലായി. ലൈഫ് ജാക്കറ്റ് ഉൾപ്പെടെ യാതൊരു സംവിധാനങ്ങളും ബോട്ടിലുണ്ടായിരുന്നില്ല. ആഹാരവും കുറവായിരുന്നു.

ഒരാഴ്ചയായിട്ടും ദമ്പതികളെക്കുറിച്ച് യാതൊരു അറിവുമില്ല. ഒടുവിൽ സമീപത്തുള്ള ഈസ്റ്റ് ഫയു ദ്വീപിൽ പരതുന്ന ചെറുവിമാനമാണ് മണലിൽ SOS എന്ന് വലിയ അക്ഷരത്തിൽ എഴുതിയിരിക്കുന്നത് കണ്ടത്. മനുഷ്യവാസമില്ലാത്ത ദ്വീപാണ്. സന്ദേശം എഴുതണമെങ്കിൽ ആരെങ്കിലും ഇവിടെ എത്തിയിരിക്കണമെന്ന യുഎസ് കോസ്റ്റ് ഗാർഡിന്റെ ചിന്തയിലാണ് അവിടെ തിരച്ചിൽ നടത്തിയത്.

മിന്നാമിന്നി വെളിച്ചം പോലെ ഫ്ലാഷ് ലൈറ്റ് മിന്നുന്നത് തിരച്ചിൽ നടത്തുന്നവരുടെ ശ്രദ്ധയിൽ പെടുകയായിരുന്നു. സമീപത്തെത്തിയപ്പോൾ തളർന്ന് അവശനിലയിൽ ദമ്പതികളെ കണ്ടെത്തി. ഉടൻ രക്ഷപ്പെടുത്തി തീരത്തെത്തിച്ചു. 43,000 സ്ക്വയർ കിലോമീറ്റർ കടൽ ഏരിയയിൽ യുഎസ് നാവികസേനയുടെ 15 ബോട്ടുകളും രണ്ട് ചെറുവിമാനങ്ങളുമാണു തിരച്ചിൽ നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button