NewsGulf

മൊബൈല്‍ ഗെയിം : രക്ഷിതാക്കള്‍ക്ക് മാര്‍ഗനിര്‍ദ്ദേശങ്ങളുമായി ഖത്തര്‍

ദോഹ: ആഭ്യന്തര മന്ത്രാലയം സ്മാര്‍ട്ട് ഫോണുകളിലെ ഇലക്ട്രോണിക് ഗെയിമുകളുടെ ഉപയോഗം സംബന്ധിച്ച് രക്ഷിതാക്കളെ ബോധവത്കരിക്കുന്നതിനായി പുതിയ ഗൈഡ് പുറത്തിറക്കി. ‘ഇലക്ട്രോണിക്‌ ഗെയിംസ് സിംബല്‍സ്’ എന്ന പേരില്‍ പുതിയ ഗൈഡ് പുറത്തിറക്കിയത് സാങ്കേതികവിദ്യകളുടെ സുരക്ഷിതമായ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാട്ടാണ്. ഗൈഡില്‍ ഇലക്ട്രോണിക് ഗെയിമുകളെക്കുറിച്ചുള്ള വിശദവിവരങ്ങളും ഗെയിമിലെ കവറിനുള്ളിലുള്ള വിവിധ ഐക്കണുകളെക്കുറിച്ചും അടയാളങ്ങളെക്കുറിച്ചുമെല്ലാം പ്രതിപാദിക്കുന്നുണ്ട്.

ഗൈഡിന്റെ പ്രധാന ലക്ഷ്യം ചില ഗെയിമുകള്‍ക്കുള്ളിലെ ഉള്ളടക്കത്തെക്കുറിച്ചും അപകടങ്ങളെക്കുറിച്ചും രക്ഷിതാക്കളുടെ ശ്രദ്ധയില്‍പ്പെടുത്തുക എന്നതാണ്. ഇത്തരം ഉചിതമല്ലാത്ത ഉള്ളടക്കങ്ങള്‍ ധാര്‍മിക, മത, സാംസ്‌കാരിക മൂല്യങ്ങള്‍ക്ക് എതിരാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. ഇലക്ട്രോണിക് ഗെയിമുകളുടെ കവറിലുള്ള അല്ലെങ്കില്‍ അവയ്‌ക്കൊപ്പമുള്ള ലഘുപുസ്തകങ്ങളിലെ ഐക്കണുകളുടെയും അടയാളങ്ങളുടെയും അര്‍ഥത്തെക്കുറിച്ച് രക്ഷിതാക്കള്‍ ചിന്തിക്കാറുണ്ടോയെന്നതിനെക്കുറിച്ചും ആഭ്യന്തര മന്ത്രാലയം വിശദീകരിക്കുന്നുണ്ട്. ഇവയെല്ലാം ഇലക്ട്രോണിക് ഗെയിമുകളുടെ വെബ്‌സൈറ്റുകളിലും സ്മാര്‍ട്ട് ഫോണുകളിലും ലഭ്യമാണ്.

മന്ത്രാലയം രക്ഷിതാക്കളോട് ഇലക്ട്രോണിക് ഗെയിമുകള്‍ കുട്ടികള്‍ക്ക് വാങ്ങിക്കൊടുക്കുന്നതിനുമുമ്പ് അവയിലെ ഐക്കണുകളെയും അടയാളങ്ങളെക്കുറിച്ചും മനസ്സിലാക്കണമെന്നും നിര്‍ദേശിക്കുന്നുണ്ട്. ഇലക്ട്രോണിക് ഗെയിമുകളുടെ ലേബലുകളില്‍ ഉപയോഗിക്കുന്ന വ്യത്യസ്ത വിഭാഗങ്ങളിലുള്ള ഐക്കണുകള്‍, അടയാളങ്ങള്‍, പ്രായനിരക്ക്, സ്വകാര്യ ക്ലാസുകള്‍, വിവരങ്ങള്‍ കൈമാറുന്നതിനുള്ള വ്യവസ്ഥകള്‍, മുതിര്‍ന്നവര്‍ക്കുള്ള സൂചനകള്‍, സാഹസികവും അക്രമാസക്തവുമായ ഉള്ളടക്കം എന്നിവയെക്കുറിച്ചുള്ള വിശദീകരണങ്ങളാണ് മന്ത്രാലയത്തിന്റെ ഗൈഡിലുള്ളത്.

ഗൈഡ് പ്രസിദ്ധീകരിച്ചിരിക്കുന്നത് മന്ത്രാലയത്തിന്റെ ഫേസ്ബുക്ക് പേജില്‍ അറബിക് ഭാഷയിലാണ്. അടുത്തിടെയാണ് ഖത്തര്‍ ഫൗണ്ടേഷനിലെ അംഗമായ ചൈല്‍ഡ്ഹുഡ് കള്‍ച്ചറല്‍ സെന്റര്‍ ഇലക്ട്രോണിക് ഗെയിമുകളെക്കുറിച്ച് നടത്തിയ പഠനം പ്രസിദ്ധീകരിച്ചത്. ഭൂരിഭാഗം കുട്ടികളും ഇലക്ട്രോണിക് ഗെയിമുകള്‍ക്കായാണ് കൂടുതല്‍ സമയവും ചെലവഴിക്കുന്നതെന്ന് പഠനം ചൂണ്ടിക്കാട്ടിയിരുന്നു. മാത്രമല്ല ഇലക്ട്രോണിക് ഗെയിമുകളുടെ ഉപയോഗത്തിലൂടെ 33 ശതമാനം കുട്ടികളില്‍ അക്രമാസക്തമായ സ്വഭാവത്തിന് കാരണമാകുന്നതായി പഠനം വെളിപ്പെടുത്തിയിരുന്നു.

അമിതവണ്ണം, അമിതഭാരം, പേശികളുടെ ദുര്‍ബലത, കാഴ്ചത്തകരാര്‍ എന്നിവ 28 ശതമാനത്തോളം കുട്ടികളില്‍ പ്രകടമായിരുന്നു. കുട്ടികളുടെ മാനസികവളര്‍ച്ചയ്ക്കും സര്‍ഗാത്മകത വികസിപ്പിക്കുന്നതിനും മാത്രമല്ല മികച്ച ഗെയിമുകളേ ഉപയോഗിക്കാവൂ എന്നും പഠനം നിര്‍ദേശിച്ചിരുന്നു. പഠനത്തിലൂടെ ലഭിച്ച വസ്തുതകള്‍ വിലയിരുത്തി കുട്ടികളിലുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ ഒഴിവാക്കുന്നതിനായി ഖത്തറി സംസ്‌കാരത്തിനും ഇസ്ലാമിക മൂല്യങ്ങള്‍ക്കും അനുസൃതമല്ലാത്ത എല്ലാ ഗെയിമുകളും രാജ്യത്ത് നിയമം കൊണ്ട് നിരോധിക്കണമെന്നും ശുപാര്‍ശ ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button