NewsIndia

ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലാതെയും ഇനി ഗമയില്‍ വണ്ടിയോടിക്കാം; കേന്ദ്രം ഡിജിലോക്കര്‍ സംവിധാനം കൊണ്ടുവരുന്നു!

ന്യൂഡല്‍ഹി: ഇനി നിങ്ങള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് കയ്യില്‍ സൂക്ഷിക്കാതെയും വാഹനം ഓടിക്കാം. ഡിജിലോക്കറില്‍ ഡ്രൈവിങ് ലൈസന്‍സിന്റെ കോപ്പി സൂക്ഷിച്ചാല്‍ മതി. ഡിജിലോക്കറിലുള്ള ഡ്രൈവിങ് ലൈസന്‍സും മറ്റ് രേഖകളും വാഹന പരിശോധനയ്ക്കിടെതന്നെ പരിശോധിക്കാനുള്ള സംവിധാനമാണ് വരുന്നത്. ഡിജി ലോക്കര്‍ ഉപയോഗിക്കുന്നവരുടെ മൊബൈല്‍ ഫോണിലൂടെയാണ് ഇത് സാധ്യമാകുക. ഇതുസംബന്ധിച്ച സംവിധാനം കേന്ദ്ര ഗതഗത, ഐടി മന്ത്രാലയങ്ങള്‍ സംയുക്തമായാണ് നടപ്പാക്കുന്നത്. ഡിജി ലോക്കര്‍ വിവിധ രേഖകള്‍ സൂക്ഷിക്കാനും ഉപകരിക്കും. ആധാറുമായി ലിങ്ക് ചെയ്ത് ആര്‍ക്കും ഡിജിലോക്കര്‍ സേവനം ഉപയോഗിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button