KeralaNews

യന്ത്ര ഊഞ്ഞാലില്‍ നിന്നും വീണ് അഞ്ച് വയസുകാരന് ദാരുണ മരണം

ചിറ്റാര്‍: കാര്‍ണിവലിനിടെ യന്ത്ര ഊഞ്ഞാലില്‍ നിന്ന് വീണ് അഞ്ചു വയസുകാരന്‍ മരിച്ചു. തെറിച്ചു വീണ സഹോദരിക്കു ഗുരുതര പരുക്കേറ്റു. കുളത്തുങ്കല്‍ വീട്ടില്‍ സജിബിന്ദു ദമ്പതികളുടെ ഇളയമകന്‍ അലന്‍ ആണ് മരിച്ചത്. പരിക്കേറ്റ മൂത്ത സഹോദരി പ്രിയങ്ക(15)യെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി ഏഴരയോടെ ഡെല്‍റ്റാ ഗ്രൗണ്ടില്‍ ചിറ്റാര്‍ വസന്തോത്സവം ഓണപ്പൂരം2016 നോട് അനുബന്ധിച്ച് നടന്ന കാര്‍ണിവലിലെ 30 അടി ഉയരമുള്ള യന്ത്ര ഊഞ്ഞാലില്‍ നിന്നുമാണ് കുട്ടികള്‍ തെറിച്ചുവീണത്. അലനെ കൂടാതെ മൂത്ത സഹോദരി പ്രിയങ്ക, രണ്ടാമത്തെ സഹോദരി നിമ്മി എന്നിവര്‍ ഒന്നിച്ചാണ് ഊഞ്ഞാലില്‍ കയറിയത്.

മാതാപിതാക്കള്‍ ഊഞ്ഞാലില്‍ കയറാതെ നില്‍ക്കുകയായിരുന്നു. അലന്റെ നിര്‍ബന്ധ പ്രകാരമാണ് കുട്ടികള്‍ മൂവരും ഒരുമിച്ച് ഊഞ്ഞാലില്‍ കയറിയത്. വട്ടത്തില്‍ കറങ്ങുന്ന ജയന്റ് വീലില്‍ ഒരു തൊട്ടിയ്ക്കുള്ളിലായിരുന്നു പ്രിയങ്കയും അലനും. രണ്ടാമത്തെ കുട്ടി നിമ്മി മറ്റൊരു തൊട്ടിയിലായിരുന്നു. ഊഞ്ഞാല്‍ വേഗം ആര്‍ജിച്ചതോടെ ഭയന്നു പോയ കുട്ടികള്‍ പിടിവിട്ടു വീഴുകയായിരുന്നു.

തല ഇടിച്ചു നിലത്തു വീണ അലന്‍ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ മരിച്ചു. ചിറ്റാര്‍ കൂത്താട്ടുകുളം ഗവ. സ്‌കൂളില്‍ യു.കെ.ജി വിദ്യാര്‍ഥിയാണ് അലന്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button