NewsInternational

വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് ഇന്ന് തുടക്കം

ജിദ്ദ : പരിശുദ്ധ ഹജജ് കര്‍മ്മങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. ഹജ്ജ് കര്‍മ്മത്തിന് പുറപ്പെടാനുള്ള അവസാനവട്ട ഒരുക്കത്തിലാണ് തീര്‍ത്ഥാടകര്‍. ഇന്ന് സന്ധ്യയോടെ ഹാജിമാരെല്ലാം ഘട്ടം ഘട്ടമായി മിനായിലേക്ക് നീങ്ങിതുടങ്ങും. മിനാ താഴ്‌വാരത്തെ കുറിച്ചും ടെന്റുകളില്‍ പാലിക്കേണ്ട സുരക്ഷാ നിയമങ്ങളെ കുറിച്ചും ഇന്ത്യന്‍ ഹാജിമാര്‍ക്ക് വൊളന്റിയര്‍മാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
രോഗികളായ ഹാജിമാര്‍ കൂടെ കരുതേണ്ട പ്രധാനപ്പെട്ട മരുന്നുകളെ കുറിച്ചും, മിനായിലേക്കുള്ള യാത്രയില്‍ അത്യാവശ്യമായി കരുതേണ്ട രേഖകളെ കുറിച്ചും ഹാജിമാരെ ഉണര്‍ത്തിയിട്ടുണ്ട്. മദീന തീര്‍ത്ഥാടനത്തിലടക്കമുള്ള ഹാജിമാര്‍ ഏറെകുറേ മക്കയിലെത്തിയിട്ടുണ്ട്. മക്കയിലുള്ള ഹാജിമാരെ ബസ്സുകളിലായിരിക്കും മിനായിലെ കൂടാരത്തിലെത്തിക്കുക.
പതിമൂന്നര ലക്ഷത്തോളം ഹാജിമാരാണ് വിദേശ രാജ്യങ്ങളില്‍ നിന്നും ഈ വര്‍ഷം ഹജ്ജ് കര്‍മ്മത്തിനെത്തുന്നത്. ഇതില്‍ ഇന്ത്യയില്‍ നിന്നുള്ള ഒരുലക്ഷത്തി മുപ്പത്താറായിരം ഹാജിമാരും ഉള്‍പ്പെടും. ആഭ്യന്തര ഹജജ് തീര്‍ത്ഥാടകരടക്കം ഇരുപത് ലക്ഷത്തിലധികം പേര്‍ ഈ വര്‍ഷം ഹജ്ജ് കര്‍മ്മം നിര്‍വ്വഹിക്കും. ഈ വര്‍ഷത്തെ ഹജജ് കര്‍മ്മങ്ങള്‍ക്ക് വന്‍ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button