KeralaNews

ഗണേശോത്സവത്തില്‍ പങ്കെടുത്ത എം.കെ. മുനീറിനെ വിമര്‍ശിക്കുന്നതിനെതിരെ കെ. സുരേന്ദ്രന്‍

ശിവസേന സംഘടിപ്പിച്ച ഗണേശോത്സവത്തില്‍ പങ്കെടുത്തതിന് മുസ്ലീംലീഗ് നേതാവും മുന്‍മന്ത്രിയുമായ എം.കെ. മുനീറിനെ വിമര്‍ശിക്കുന്നതിനെതിരെ ബിജെപി നേതാവ് കെ. സുരേന്ദ്രന്‍ രംഗത്ത്. സോഷ്യല്‍ മീഡിയയില്‍ സുരേന്ദ്രന്‍ എഴുതിയ വിമര്‍ശനകുറിപ്പ് വായിക്കാം:

ഒരു ഗണേശോൽസവത്തിൽ പങ്കെടുത്തതിന്‍റെ പേരിൽ മുസ്ളീംലീഗ് നേതാവ് എം. കെ മുനീറിനെതിരെ ചില മുസ്ളീം സംഘടനകൾ രംഗത്തുവന്നത് മതേതരവാദികളൊന്നും കണ്ടില്ലെന്ന മട്ടാണ്. ഇത്രയും അസഹിഷ്ണുതയുടെ ആവശ്യമുണ്ടോ? ഇടതുപക്ഷപുരോഗമനവാദികളൊക്കെ ഏത് മാളത്തിലാണാവോ പോയി ഒളിച്ചിരിക്കുന്നത്?കെ. ഇ. എൻ കുഞ്ഞമ്മദിനെപ്പോലുള്ള കപടസദാചാരവാദികളും ഇടതുകൂലി എഴുത്തുകാരും മിണ്ടുന്നില്ല. ഇതരമതസ്ഥരുടെ ഉൽസവങ്ങളിൽ പങ്കെടുക്കുന്നത് ഇത്രവലിയ പാതകമാണോ? ഇതു ശരിയായ താലിബാൻ ചിന്താഗതിയാണ്. സി. എച്ച് മുഹമ്മദുകോയാസാഹിബിന്‍റെ മകൻ പരസ്യമായി മാപ്പു പറയേണ്ടിവരുമെന്നാണ് എനിക്കു തോന്നുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button