NewsIndia

കര്‍ണ്ണാടക ഇന്ന്‍ നിശ്ചലമാകും

ബെംഗളൂരു: സംസ്ഥാനമെങ്ങുമുള്ള രണ്ടായിരത്തോളം സംഘടനകളാണ് കര്‍ണാടകയില്‍ ഇന്നു പ്രഖ്യാപിച്ചിരിക്കുന്ന കാവേരി ബന്ദിനു പിന്തുണ അറിയിച്ചിരിക്കുന്നത്. കാവേരി ഹിതരക്ഷണ സമിതി രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണു ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. മുഖ്യപ്രതിപക്ഷ കക്ഷികളായ ബിജെപിയും ജനതാദള്‍-എസും പ്രത്യക്ഷത്തിലും സംസ്ഥാന സര്‍ക്കാര്‍ പരോക്ഷമായും പിന്തുണയ്ക്കുന്നതിനാല്‍ ജനജീവിതം നിശ്ചലമാകാനാണു സാധ്യത.

ജനങ്ങളോട് പൊതുമുതല്‍ നശിപ്പിക്കാതെ സമാധാനപരമായി ബന്ദ് ആചരിക്കാന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ അഭ്യര്‍ഥിച്ചു. സ്കൂളുകള്‍ക്കും കോളജുകള്‍ക്കും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. മിക്ക ഐടി, ബിടി ബഹുരാഷ്ട്ര കമ്പനികള്‍ക്കും അവധിയാണ്.ചില ഐടി സ്ഥാപനങ്ങള്‍ വീട്ടിലിരുന്നു ജോലിചെയ്യാനുള്ള സൗകര്യമൊരുക്കി. ബെംഗളൂരുവും കാവേരി പ്രക്ഷോഭത്തിന്റെ സിരാകേന്ദ്രമായ മണ്ഡ്യ ഉള്‍പ്പെടുന്ന ഓള്‍ഡ് മൈസൂരു മേഖലയും കനത്ത പോലീസ് സുരക്ഷയിലാണ്.

കേരള ആര്‍ടിസിയുടെ പകല്‍ സര്‍വീസുകള്‍ മുടങ്ങും.ഇതു മലബാര്‍ യാത്രക്കാരെയാകും ബാധിക്കുക. വൈകിട്ട് ആറു മുതലുള്ള സര്‍വീസുകള്‍ നടത്തും. കര്‍ണാടക ആര്‍ടിസി, സ്വകാര്യ ബസ് സര്‍വീസുകളുടെ കാര്യത്തിലും ഇതുതന്നെയാണു സ്ഥിതി. സാഹചര്യം വിലയിരുത്തിയാകും സര്‍വീസ് നടത്തണോയെന്നു തീരുമാനിക്കുകയെന്നു ബെംഗളൂരുവില്‍ മെട്രോ അധികൃതര്‍ അറിയിച്ചു.ബസ്, ഓട്ടോ, ടാക്സി ഉള്‍പ്പെടെ നഗരത്തിലെ മറ്റു യാത്രാ സംവിധാനങ്ങളും സ്തംഭിക്കുമെന്നതിനാല്‍ ട്രെയിന്‍, വിമാന യാത്രക്കാരും ആശങ്കയിലാണ്. സുപ്രീം കോടതി നിര്‍ദേശപ്രകാരം തമിഴ്‌നാടിന് കാവേരിജലം വിട്ടുകൊടുക്കേണ്ടി വന്നതോടെ ചൊവ്വാഴ്ച മുതല്‍ കര്‍ണാടകയില്‍ സംഘര്‍ഷാന്തരീക്ഷം തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button