NewsIndiaInternational

മുംബൈ ഭീകരാക്രമണക്കേസ് പ്രതികൾക്ക് പാക് വിരുദ്ധ കോടതിയുടെ നോട്ടീസ്

 

ലാഹോർ: മുംബൈ ഭീകരാക്രമണ കേസ് പ്രതികൾക്ക് പാക് വിരുദ്ധ കോടതിയുടെ നോട്ടീസ്.ലഷ്കര്‍ ഇ തോയ്ബ നേതാവ് സാകിയുര്‍ റഹ്മാന്‍ ലഖ് വി അടക്കം ഏഴു പേര്‍ക്ക് ആണ് നോട്ടീസ് അയച്ചത്.ഇന്ത്യന്‍ തീരത്ത്‌ അതിക്രമിച്ചു കടക്കാന്‍ 10 ലഷ്കര്‍ ഭീകരര്‍ ഉപയോഗിച്ച അല്‍ ഹൌസ് ബോട്ട് പരിശോധിക്കണമെന്നാവശ്യപ്പെട്ട്‌ സമര്‍പ്പിച്ച ഹര്ജ്ജിയിലാണ് നടപടി.

കേസ് ഈ മാസം 22നു വീണ്ടും പരിഗണിക്കും.വിദേശികളടക്കം 166 പേരാണ് മുംബൈ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.26/11 ആക്രമണത്തിൽ പാകിസ്ഥാൻ ഉത്തരവാദിത്വ ബോധം കാണിക്കണമെന്ന് യു എസ് സ്റ്റേറ്റ് ഡിപ്പാർട്ടമെന്റ് ഇന്നലെ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് പാകിസ്ഥാൻ കോടതിയുടെ നടപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button