NewsInternational

എന്‍എസ്ജി: ഇന്ത്യക്ക് വീണ്ടും ശക്തമായ പിന്തുണയേകി യുഎസ് : ഇന്ത്യ-യുഎസ് ബന്ധം ശക്തമെന്നും ഒബാമ

സിയോള്‍: ഇന്ത്യയുടെ എന്‍എസ്ജി പ്രവേശനത്തിന് എല്ലാവിധ പിന്തുണയും നല്‍കുമെന്ന് യുഎസ് പ്രസിഡന്റ് ബരാക്ക് ഒബാമ. ലാവോസ് തലസ്ഥാനമായ വിയിന്റിയനില്‍ ഇരുരാജ്യങ്ങള്‍ തമ്മില്‍ നിലനിര്‍ത്തേണ്ട തന്ത്രപ്രധാന ബന്ധം സംബന്ധിച്ച് നടന്ന ചര്‍ച്ചയിലാണ് ഇന്ത്യയുടെ എന്‍എസ്ജി മോഹങ്ങള്‍ക്ക് അമേരിക്ക ശക്തമായ പിന്തുണ അറിയിച്ചത്. ‘അമേരിക്കന്‍ പ്രസിഡന്റുമായി മോദി ദീര്‍ഘനേരം ചര്‍ച്ച നടത്തി’; തെക്കന്‍ ഏഷ്യ ഉച്ചകോടിയുടെ ഭാഗമായാണ് ഇരുവരും സിയോളില്‍ എത്തിച്ചേര്‍ന്നത്.

ഇന്ത്യയുടെ അംഗത്വത്തിനായി ശ്രമിക്കുന്നവരില്‍ എന്‍എസ്ജി അംഗങ്ങളില്‍ പ്രധാന സ്ഥാനമാണ് യുഎസിനുള്ളത്. ഇന്ത്യന്‍ സാമ്പത്തിക രംഗത്തെ പരിഷ്‌കാരത്തിന് മോഡിയെ ഒബാമ പ്രശസിച്ചു. ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥയില്‍ നിര്‍ണായക സ്വാധീനം ചെലുത്താന്‍ ജിഎസ്ടിക്കാകുമെന്നും ഒബാമ വ്യക്തമാക്കി.

കാലാവസ്ഥ വ്യതിയാനം, ഊര്‍ജം എന്നീ വിഷയങ്ങള്‍ സംബന്ധിച്ച് ഇരുവരും ചര്‍ച്ചകള്‍ നടത്തി. ആണവം, സോളാര്‍ എന്നീ വിഷയങ്ങളില്‍ ഇരു രാജ്യങ്ങളും ചേര്‍ന്ന് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് വിലയിരുത്തുകയും ചെയ്തു. കഴിഞ്ഞ ജൂണില്‍ എന്‍എസ്ജിയുടെ പ്ലീനറി യോഗത്തില്‍ ഇന്ത്യയുടെ പ്രവേശന സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിച്ചത് ചൈനയുടെ ശക്തമായ എതിര്‍പ്പായിരുന്നു. ഇതിന് പിന്നാലെയാണ് യുഎസ് ഇന്ത്യക്ക് വീണ്ടും ശക്തമായ പിന്തുണ നല്‍കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button