KeralaNews

കുറ്റ്യാടി അപകടം :രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി : തെരച്ചില്‍ തുടരുന്നു

കോഴിക്കോട്: മരുതോങ്കര പഞ്ചായത്തിലെ ഏക്കല്‍ മലയില്‍ കടന്തറപ്പുഴയില്‍ കോതോട് സ്വദേശികളായ ആറു യുവാക്കള്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ സംഭവത്തില്‍ തെരച്ചില്‍ തുടരുകയാണ്. മഴ തെരച്ചിലിന് തടസം സൃഷ്ടിച്ചിരുന്നു.
ഇതിനിടെ തെരച്ചിലിനിടെ രണ്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തു.. കാതോട് സ്വദേശി രജീഷിന്റെ മൃതദേഹമാണ് തിരിച്ചറിഞ്ഞത്. മറ്റൊന്ന് തിരിച്ചറിഞ്ഞിട്ടില്ല.

പശുക്കടവ് തൃക്കണ്ടൂര്‍ കടന്തറപ്പുഴയില്‍ അപ്രതീക്ഷിതമായുണ്ടായ മലവെള്ളപ്പാച്ചിലിലാണ് കുളിക്കാനിറങ്ങിയ ആറു യുവാക്കള്‍ ഒഴുക്കില്‍പ്പെട്ടത്. അപകടസ്ഥലത്തു നിന്ന് ഒരു കിലോമീറ്റര്‍ അകലെ നിന്നാണ് ഇരു മൃതദേഹങ്ങളും കണ്ടെത്തിയത്. ബാക്കിയുള്ള നാലുപേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
പുഴയില്‍ കുളിക്കാനെത്തിയ സുഹൃത്തുക്കളാണ് ഒലിച്ചു പോയത്. മൊത്തം ഒന്‍പതു പേര്‍ ഒഴുക്കില്‍പ്പെട്ടെങ്കിലും മൂന്നു പേരെ രക്ഷപ്പെടുത്തി.

വയനാട് ജില്ലയിലെ മാവട്ട വനത്തിനുള്ളില്‍ ഉരുള്‍ പൊട്ടിയതാണ് പുഴയില്‍ പെട്ടെന്നു ജലനിരപ്പ് ഉയരാന്‍ കാരണം.
കോതോട് സ്വദേശികളായ പാറയുള്ളപറമ്പത്ത് രാജന്റെ മകന്‍ വിഷ്ണു, കറ്റോടി ചന്ദ്രന്റെ മകന്‍ അശ്വന്ത്, പാറയുള്ള പറമ്പത്ത് രാജീവന്റെ മകന്‍ അക്ഷയ് രാജ്, കുട്ടിക്കുന്നുമ്മല്‍ ദേവദാസിന്റെ മകന്‍ വിപിന്‍ ദാസ്, കക്കുഴിയുള്ള കുന്നുമ്മല്‍ ശശിയുടെ മകന്‍ ഷൈന്‍ ശശി എന്നിവരെയാണ് കാണാതായത്. അപകടം നടന്ന കൂട്ടിക്കല്‍ മേഖലയില്‍ മഴയുണ്ടായിരുന്നില്ല.

കടന്തറപ്പുഴയുടെ ഭാഗത്ത് വൈകുന്നേരം ഓട്ടോയിലും ബൈക്കിലുമായിട്ടാണ് ഇവര്‍ ഇന്നലെ കുളിക്കാനെത്തിയത്. നീന്തല്‍ വശമില്ലാത്തതിനാല്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഷിബിന്‍ ദാസ് പുഴയില്‍ ഇറങ്ങിയില്ല. ജിഷ്ണു, അമല്‍ എന്നിവര്‍ മറന്നുവച്ച മൊബൈല്‍ ഫോണ്‍ എടുക്കാന്‍ നീങ്ങിയപ്പോഴാണ് മലവെള്ളപ്പാച്ചിലുണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button