International

അവധിയെടുക്കാതെ ജോലി ചെയ്യുന്ന പൂച്ച കൗതുകമാകുന്നു

ന്യൂയോര്‍ക്ക് : അവധിയെടുക്കാതെ ജോലി ചെയ്യുന്ന പൂച്ച കൗതുകമാകുന്നു. കഴിഞ്ഞ 9 വര്‍ഷമായി അവധിയെടുക്കാതെ ജോലി ചെയ്യുന്ന പൂച്ചയാണ് ബോബോ. ന്യൂയോര്‍ക്കിലെ ചൈനാ ടൗണിലാണ് ബോബോ ജോലിചെയ്യുന്ന കട. കുഞ്ഞായിരുന്നപ്പോള്‍ കടയിലെ ഒരു ജീവനക്കാരനാണ് ബോബോയെ ഈ കടയിലേക്ക് കൊണ്ടുവന്നത്. ഇപ്പോള്‍ ബോബോ ഈ കടയിലുള്ളവരുടെ എല്ലാമെല്ലാമാണ്.

 കടയില്‍ ജോലിചെയ്യുന്നവരേക്കാള്‍ പ്രവര്‍ത്തന പരിചയം ബോബോയ്ക്ക് ഉണ്ട്. കടയില്‍ അടുക്കിവച്ചിരിക്കുന്നത് എന്തെങ്കിലും താഴെ വീണാല്‍ അതിന്റെ മുകളില്‍ കയറി ഇരിക്കും, സാധനങ്ങള്‍ വാങ്ങാന്‍ വരുന്നരേ മ്യാവു പറഞ്ഞ് ഉപചാരം കാണിക്കുന്നതൊക്കെ ബോബോയുടെ ശീലങ്ങളാണ്. ഇപ്പോള്‍ ബോബയെ പരിചരിക്കുന്നത് കടയിലെ തന്നെ ജീവനക്കാരിയായ ആനിയാണ്. കടയുടെ വാതിലില്‍ തന്നെയാണ് ബോബോ എപ്പോഴും ഇരിക്കുന്നത്. സമാധാനപ്രിയനും എല്ലാവരോടും പെട്ടെന്ന് അടുക്കുകയും ചെയ്യുന്ന പ്രകൃതമാണ് ബോബോയുടേത്. കടയില്‍ മോഷണം നടക്കുന്നില്ലെന്ന് ബോബോ എപ്പോഴും ഉറപ്പ് വരുത്താറുണ്ട്.
ബോബോയ്ക്കായി ഒരു ഇന്‍സ്റ്റഗ്രാം പേജ് തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ് ആനി.

shortlink

Related Articles

Post Your Comments

Related Articles


Back to top button