NewsIndia

ജയലളിത ആശുപത്രിയില്‍ എത്തിയിട്ട് ഒരാഴ്ച: മരിച്ചെന്ന് വരെ ഊഹാപോഹങ്ങള്‍ `ഒന്നും വിട്ടുപറയാതെ ആശുപത്രി അധികൃതര്‍

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ട് ഒരാഴ്ചയായി. യഥാര്‍ത്ഥത്തില്‍ ജയലളിതയ്ക്ക് എന്താണ് അസുഖം. ചെറിയൊരു പനിയും ശ്വാസതടസ്സവും മാത്രമാണ് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്‌ക്കെന്നാണ് അപ്പോളോ ആശുപത്രി അധികൃതര്‍ പറയുന്നത്. അവരുമായി അടുപ്പമുള്ളമന്ത്രിമാര്‍ക്കോ അണികള്‍ക്കോ ജയലളിതയുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് യഥാര്‍ത്ഥ ചിത്രം അറിയില്ലെന്നതാണ് വസ്തുത.

ജയലളിതയെ കാണാന്‍ ആര്‍ക്കും പ്രവേശനമില്ല. അപ്പോളോ ആശുപത്രിയിലെ തിരിഞ്ഞെടുത്ത ഡോക്ടര്‍മാരും നേഴ്‌സുമാരുമാണ് മുഖ്യമന്ത്രിയെ പരിശോധിക്കുകയും പരിചരിക്കുകയും ചെയ്യുന്നത്. ഇവര്‍ക്ക് പോലും മറ്റുള്ളവരുമായി ആശയ വിനിമയം നടത്താന്‍ വിലക്കുണ്ട്. എല്ലാ അര്‍ത്ഥത്തിലും മുഖ്യമന്ത്രിയുടെ ആരോഗ്യ സ്ഥിതിയുടെ യഥാര്‍ത്ഥ ചിത്രം പുറത്തുവരാതിരിക്കാനാണ് ഈ നീക്കം. അതിനിടെ ജയലളിതയുടെ നില അതീവ ഗുരുതരമാണെന്ന് പ്രതിപക്ഷമായി ഡിഎംകെ ആരോപിക്കുന്നു. മുഖ്യമന്ത്രിയുടെ ചുമതല ആര്‍ക്കും കൈമാറാത്തത് ഭരണ പ്രതിസന്ധിയുണ്ടാക്കുന്നതായും ആക്ഷേപം ഉയരുന്നു. മുഖ്യമന്ത്രി പദം ആര്‍ക്കും നല്‍കാന്‍ താല്‍പ്പര്യമില്ലാത്തതു കൊണ്ടാണ് ജയലളിതയുടെ രഹസ്യ ചികില്‍സയെന്നും അവര്‍ ആരോപിക്കുന്നു. ഗുരുതരമായ കരള്‍, ഹൃദയ രോഗങ്ങളെ തുടര്‍ന്ന് ജയലളിത മരിച്ചുവെന്ന് പോലും സോഷ്യല്‍ മീഡിയയില്‍ പ്രചരണം ശക്തമായിരുന്നു.

അതേസമയം മരുന്നുകളോട് പ്രതികരിച്ച് തുടങ്ങിയെന്ന് അപ്പോളോ ആശുപത്രി അധികൃതര്‍ പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. ജയലളിതയുടെ അസുഖം സംബന്ധിച്ച് അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെയാണ് മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്ത് വന്നിരിയ്ക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button